നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ഓ​ട്ടോ​യോ​ടി​ച്ച് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ യു​വാ​വ് മ​രി​ച്ചു
Sunday, July 7, 2024 11:27 PM IST
അ​ങ്ക​മാ​ലി: നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ്വ​ന്തം ഓ​ട്ടോ​റി​ക്ഷ​യോ​ടി​ച്ച് ആ​ശു​പ​ത്രി​യി​ലെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ജോ​സ്പു​രം വ​ട​ക്ക​ൻ പ​രേ​ത​നാ​യ ഫ്രാ​ൻ​സി​സി​ന്‍റെ മ​ക​ൻ സു​നീ​ഷ് (39) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ൽ വ​ച്ച് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ഓ​ട്ടോ​യോ​ടി​ച്ച് അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക​യു​മാ​യി​രു​ന്നു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച ഉ​ട​ൻ സു​നീ​ഷ് കു​ഴ​ഞ്ഞു​വീ​ണു. ഉ​ച്ച​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം നാ​ളെ 11ന് ​ജോ​സ്പു​രം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ.


അ​ങ്ക​മാ​ലി പ​ഴ​യ സ​ബ് ട്ര​ഷ​റി റോ​ഡ് സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് സു​നീ​ഷ്. മാ​താ​വ്: മേ​രി. സ​ഹോ​ദ​രി​മാ​ർ: മി​നി, സു​നി. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.