സ്‌​ക​ന്ദ​ഷ​ഷ്‌​ഠി സം​ഗീ​തോ​ത്സ​വം ന​വംബർ ഏ​ഴി​ന്
Wednesday, October 23, 2024 6:59 AM IST
ച​ങ്ങ​നാ​ശേ​രി: പെ​രു​ന്ന സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ സ്‌​ക​ന്ദ​ഷ​ഷ്ഠി​യോ​ട​നു​ബ​ന്ധി​ച്ച് ന​വം​ബ​ര്‍ ഏ​ഴി​ന് 23ാമ​ത് സ്‌​ക​ന്ദ​ഷ​ഷ്‌​ഠി സം​ഗീ​തോ​ത്സ​വം അ​ര​ങ്ങേ​റും. രാ​വി​ലെ എ​ട്ടി​ന് സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ജെ​യ്‌​സ​ണ്‍ ജെ. ​നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​നോ​ദ് പ​ണി​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സം​ഗീ​ത​ജ്ഞ​രാ​യ ആ​യാം​കു​ടി​മ​ണി, കോ​ട്ട​യം കെ. ​വീ​ര​മ​ണി, വൈ​ക്കം ബി.​രാ​ജ​മ്മാ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​കും. സം​ഗീ​തോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള രാ​ഗ​ല​യ സം​ഗീ​ത പു​ര​സ്‌​കാ​രം മൃ​ദം​ഗ ക​ലാ​കാ​ര​ന്‍ വാ​ഴ​പ്പ​ള്ളി ശ്രീ​കു​മാ​ര്‍, ഘ​ടം ക​ലാ​കാ​ര​ന്‍ കു​റി​ച്ചി​ത്താ​നം അ​ന​ന്ത​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ക്ക് മു​ഖ്യാ​തി​ഥി മൃ​ദം​ഗ​വി​ദ്വാ​ന്‍ വൈ​ക്കം പി.​എ​സ്. വേ​ണു​ഗോ​പാ​ല്‍ സ​മ്മാ​നി​ക്കും.


രാ​വി​ലെ ഒന്പ​തു​മു​ത​ല്‍ സം​ഗീ​ത വാ​ദ്യ ക​ലാ​കാ​ര​ന്മാ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന പ​ഞ്ച​ര​ത്‌​ന കീ​ര്‍ത്ത​നാ​ലാ​പ​വും വൈ​കു​ന്നേ​രം ആ​റു​വ​രെ സം​ഗീ​താ​രാ​ധ​ന​യും ന​ട​ക്കും. മൃ​ദം​ഗ​വി​ദ്വാ​ന്‍ വാ​ഴ​പ്പ​ള്ളി ടി.​എ​സ്. സ​തീ​ഷ് കു​മാ​റും ശി​ഷ്യ​രും ചേ​ര്‍ന്നാ​ണ് സ്‌​ക​ന്ദ​ഷ​ഷ്ഠി സം​ഗീ​തോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.