പി.പി. ദിവ്യ സ്ത്രീസമൂഹത്തിന് അപമാനമെന്ന് പി.സി. ജോര്‍ജ്
Wednesday, October 23, 2024 6:32 AM IST
കോ​​​ട്ട​​​യം: എ​​​ഡി​​​എം ന​​​വീ​​​ന്‍ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യാ​​​ന്‍ കാ​​​ര​​​ണ​​​ക്കാ​​​രി​​​യാ​​​യ മു​​​ന്‍ ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​പി. ദി​​​വ്യ സ്ത്രീ​​​സ​​​മൂ​​​ഹ​​​ത്തി​​​ന് അ​​​പ​​​മാ​​​ന​​​മെ​​​ന്ന് പി.​​​സി. ജോ​​​ര്‍ജ്. ദി​​​വ്യ​​​യെ അ​​​റ​​​സ്റ്റു ചെ​​​യ്യാ​​​ന്‍ ഇ​​​തു​​​വ​​​രെ പോ​​​ലീ​​​സ് ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. ദി​​​വ്യ​​​യെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന സി​​​പി​​​എ​​​മ്മി​​​ന് മാ​​​ന്യ​​​ത​​​യി​​​ല്ലെ​​​ന്നും പി.​​​സി. ജോ​​​ര്‍ജ് കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

വ​​​ഖഫ് നി​​​യ​​​മ​​​ത്തി​​​ല്‍ 1995ലും 2013​​​ലും ഭേ​​​ദ​​​ഗ​​​തി​​​ക​​​ള്‍ വ​​​രു​​​ത്തി​​​യ​ കോ​​​ണ്‍ഗ്ര​​​സ് അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളാ​​​ണ് വ​​​ഖഫ് ബോ​​​ര്‍ഡി​​​ന് ന​​​ല്‍കി​​​യ​​​ത്. നി​​​യ​​​മ​​​ത്തി​​​ലൂ​​​ടെ വഖഫ് ​​​ഭൂ​​​മി​​​യാ​​​ണെ​​​ന്ന് വി​​​ശ്വ​​​സി​​​ക്കാ​​​ന്‍ കാ​​​ര​​​ണ​​​മു​​​ണ്ടാ​​​യാ​​​ല്‍ ആ ​​​സ്ഥ​​​ലം വ​​​ഖഫ് ഭൂ​​​മി​​​യാ​​​യി മാ​​​റു​​​ക​​​യാ​​​ണെ​​​ന്നും പി.​​​സി. ജോ​​​ര്‍ജ് പ​​​റ​​​ഞ്ഞു. കോ​​​ണ്‍ഗ്ര​​​സി​​​ല്‍നി​​​ന്നു പു​​​റ​​​ത്ത് വ​​​രു​​​ന്ന​​​വ​​​രെ സ്ഥാ​​​നാ​​​ര്‍ഥി​​​യാ​​​ക്കു​​​ന്ന​​​ത് സി​​​പി​​​എ​​​മ്മി​​ന്‍റെ നെ​​​റി​​​കേ​​​ടി​​​ന്‍റെ ഫ​​​ല​​​മാ​​​യാ​​​ണ്.


കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് പി​​​രി​​​ച്ചു​​​വി​​​ടാ​​​നു​​​ള്ള സ​​​മ​​​യം അ​​​തി​​​ക്ര​​​മി​​​ച്ചു. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ പാ​​​ല​​​ക്കാ​​​ട് ബി​​​ജെ​​​പി വി​​​ജ​​​യി​​​ക്കും. കെ.​ ​​ക​​​രു​​​ണാ​​​ക​​​ര​​​ന്‍റെ കു​​​ടും​​​ബ​​​ത്തെ അ​​​പ​​​മാ​​​നി​​​ച്ച രാ​​​ഹു​​​ല്‍ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലിന് കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍പോ​​​ലും വോ​​​ട്ട് ചെ​​​യ്യി​​​ല്ല. രാ​​​ഹു​​​ലി​​​ന് പ​​​ക​​​രം പാ​​​ല​​​ക്കാ​​​ട് കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​നെ സ്ഥാ​​​നാ​​​ര്‍ഥി​​​യാ​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു ന്യാ​​​യം. ഇ​​​ര​​​ട്ട​​​ത്താ​​​പ്പും ഗ്രൂ​​​പ്പു​​​ക​​​ളി​​​യും കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ അ​​​ന്ത്യ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​മെ​​​ന്നും പി.​​​സി. ജോ​​​ര്‍ജ് പ​​​റ​​​ഞ്ഞു.