ഐങ്കൊന്പ് ബസപകട വാർഷികം: ​സ​ര്‍​വ​മ​ത പ്രാ​ര്‍​ഥ​ന ന​ട​ത്തി
Wednesday, October 23, 2024 6:32 AM IST
പാ​ലാ: ഐ​ങ്കൊ​മ്പ് ബ​സ് അ​പ​ക​ട​ത്തി​ന്‍റെ 26-ാം വാ​ര്‍​ഷി​ക​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ക​ട​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ സ​ര്‍​വ​മ​ത പ്രാ​ര്‍​ഥ​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​ന്നി ഇ​രൂ​രി​ക്ക​ല്‍ സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി​ ത​മ്പി, ജ​യ്‌​സി സ​ണ്ണി, മ​ത്ത​ച്ച​ന്‍ ഉ​റു​മ്പു​കാ​ട്ട്, പി.​എ​സ്. ശാ​ര്‍​ങഗ്ധ​ര​ന്‍, ജോ​യി വട​ശേ​രി​ല്‍, അ​പ്പ​ച്ച​ന്‍ ത​ഴ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. മൂ​വാ​റ്റു​പു​ഴ-​പു​ന​ലൂ​ര്‍ ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ പാ​ലാ-​തൊ​ടു​പു​ഴ റോ​ഡി​ല്‍ നി​ത്യേ​ന അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന​തി​ൽ യോ​ഗം ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.