മോ​നി​പ്പ​ള്ളി ഹോ​മി​യോ ആ​ശു​പ​ത്രി ന​വീ​ക​രി​ച്ചു
Wednesday, October 23, 2024 6:32 AM IST
മോ​നി​പ്പ​ള്ളി: ന​വീ​ക​രി​ച്ച മോനിപ്പ ള്ളി ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ത​ങ്ക​ച്ച​ൻ ഉ​ദ്ഘാ​ട​നം നിർവഹിച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ.​എ​സ്. മി​നി, ന്യൂ​ജ​ന​ന്‍റ് ജോ​സ​ഫ്, ജോ​ണി​സ് പി. ​സ്റ്റീ​ഫ​ൻ, അ​ഞ്ചു പി. ​ബെ​ന്നി, ജ​സീ​ന്ത പൈ​ലി, വി.​ടി. സു​രേ​ഷ്, ഏ​ലി​യാ​മ്മ കു​രു​വി​ള, ബി​ൻ​സി അ​നി​ൽ, റി​നി വി​ൽ​സ​ൺ, ഡോ. ​ഡാ​നി ഫെ​ർ​ഡി​ന​ന്‍റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ര​ണ്ടാം നി​ല​യി​ൽ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ശു​പ​ത്രി സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലേ​ക്ക് മാ​റ്റി​യ​ത്.