പാ​മ്പാ​ടി ബ്ലോ​ക്ക് ക്ഷീ​ര​സം​ഗ​മം
Wednesday, October 23, 2024 6:45 AM IST
പാ​മ്പാ​ടി: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും പാ​മ്പാ​ടി ബ്ലോ​ക്കി​ലെ ക്ഷീ​ര സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​മ്പാ​ടി ബ്ലോ​ക്ക് ക്ഷീ​ര​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മീ​ന​ടം ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ല്‍ ന​ട​ന്ന കി​ടാ​രി ഷോ ​ചാ​ണ്ടി ഉ​മ്മ​ന്‍ എം.​എ​ല്‍.​എ. ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​സ​മ്മേ​ള​നം പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മീ​ന​ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​നി​ച്ച​ന്‍ കി​ഴ​ക്കേ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​സി. ബി​ജു, അ​മ്പി​ളി മാ​ത്യു, പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍, മീ​ന​ടം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി ഫി​ലി​പ്പ്, പാ​മ്പാ​ടി ബ്ലോ​ക്കം​ഗ​ങ്ങ​ളാ​യ സി.​എം. മാ​ത്യു, സി​ന്ധു വി​ശ്വ​ന്‍, ബി​ജു തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.


പാ​മ്പാ​ടി ബ്ലോ​ക്കി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പാ​ല്‍ അ​ള​ന്ന ക​ര്‍ഷ​ക​നാ​യി ജ​യ്മോ​ന്‍ തോ​മ​സ് കു​റ്റി​പ്ലാ​ക്ക​ലി​നെ​യും വ​നി​ത ക​ര്‍ഷ​ക​യാ​യി ഷൈ​നി സ​ജി കി​ഴ​ക്കേ​പ്പ​റ​മ്പി​ലി​നെ​യും എ​സ്.​സി-​എ​സ്.​ടി. ക​ര്‍ഷ​ക​നാ​യി വി.​വി. വി​ജ​യ​ന്‍ വെ​ട്ടി​പ്പ​റ​മ്പി​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ബ്ലോ​ക്കി​ലെ ഏ​റ്റ​വും മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള പാ​ല്‍ സം​ഭ​രി​ച്ച സം​ഘ​ത്തി​നു​ള്ള സ​മ്മാ​നം ആ​നി​ക്കാ​ട് ക്ഷീ​രോ​ല്‍പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​നു ന​ല്‍കി.