ക​നി​വ് ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി പ്ര​വ​ര്‍​ത്ത​നമാ​രം​ഭി​ച്ചു
Wednesday, October 23, 2024 6:32 AM IST
മു​ത്തോ​ലി: മു​ത്തോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല​യാ​യി സ​മൂ​ഹ​ത്തി​ല്‍ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന ആ​ളു​ക​ളെ ക​ണ്ടെ​ത്തി അ​വ​രി​ലേ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​നി​വ് ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.

സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ജോ​സ് കെ. ​മാ​ണി എം​പി നി​ര്‍​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി ചേ​ന്നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യി ടോ​ബി​ന്‍ കെ. ​അ​ല​ക്‌​സ്, രാ​ജ​ന്‍ മു​ണ്ട​മ​റ്റം-​ര​ക്ഷാ​ധി​കാ​രി​ക​ൾ, മാ​ത്തു​ക്കു​ട്ടി ചേ​ന്നാ​ട്ട്-​പ്ര​സി​ഡ​ന്‍റ്, ഉ​ല്ലാ​സ് മേ​മ​ന-​സെ​ക്ര​ട്ട​റി, ജോസ് ന​രി​ക്കാ​ട്ട്-​ട്ര​ഷ​റ​ർ എ​ന്നി​വ​രെയും 13 അം​ഗ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ‍​യും തെ​ര​ഞ്ഞ​ടു​ത്തു. മു​ത്തോ​ലി പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​നൂ​റോ​ളം അം​ഗ​ങ്ങ​ള്‍ സൊ​സൈ​റ്റി​യി​ല്‍ ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.