തെ​ക്കും​ത​ല ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ൽ കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍റെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു
Wednesday, October 23, 2024 6:32 AM IST
കോ​ട്ട​യം: തെ​ക്കും​ത​ല ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വി​ഷ്വ​ല്‍ സ​യ​ന്‍​സ​സ് ആ​ന്‍​ഡ് ആ​ര്‍​ട്‌​സി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മു​ന്‍ രാ​ഷ്‌​ട്ര​പ​തി കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍റെ അ​ര്‍​ധ​കാ​യ​പ്ര​തി​മ മ​ന്ത്രി ആര്‍. ബി​ന്ദു അ​നാ​ച്ഛാ​ദ​നം ചെ​യ്തു. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍റെ അ​ര്‍​ധ​കാ​യ​ പ്രതിമ രൂ​പ​ക​ല്പ​ന ചെ​യ്ത ശില്പി സി.​എന്‍. ജി​തേ​ഷി​നെ മന്ത്രി ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു അ​നി​ല്‍​കു​മാ​ര്‍, കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍റെ കു​ടും​ബാം​ഗം കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, സം​വി​ധാ​യ​ക​ന്‍ ഡോ. ​ബി​ജു​കു​മാ​ര്‍ ദാ​മോ​ദ​ര​ന്‍, ശി​ല്പി സി.​എന്‍. ജി​തേ​ഷ്, പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി ശ്രീ​വേ​ദി കെ. ​ഗി​രി​ജന്‍, സ്റ്റു​ഡ​ന്‍റ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ ശ്രീ​ദേ​വ​ന്‍ കെ. ​പെ​രു​മാ​ള്‍, ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ പി.​ആ​ര്‍. ജി​ജോ​യ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഒ​രു​ക്കി​യ ല​ഘു ഡോ​ക്കു​മെ​ന്‍റ​റി "ഹോ​പ് ഫോ​ര്‍ ഓ​ള്‍ ദ ​ലെ​ജ​ന്‍റ് ഓ​ഫ് കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍' ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ തി​യ​റ്റ​റി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു.