മ​ധു​ര​വേ​ലി പ​ടി​ഞ്ഞാ​റേ​പ്പു​റം പാ​ട​ശേ​ഖ​ത്തി​ല്‍ വി​ത​യു​ത്സ​വം ന​ട​ത്തി
Wednesday, October 23, 2024 6:57 AM IST
ക​ടു​ത്തു​രു​ത്തി: മ​ധു​ര​വേ​ലി പ​ടി​ഞ്ഞാ​റേ​പ്പു​റം പാ​ട​ശേ​ഖ​ത്തി​ല്‍ വി​ത​യു​ത്സ​വം ന​ട​ത്തി. പാ​ട​ശേ​ഖ​ര​സ​മി​തി 220 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് ഇ​ത്ത​വ​ണ നെ​ല്‍ക്കൃ​ഷി ന​ട​ത്തു​ന്ന​ത്.

കൃ​ഷി ന​ട​ത്തു​ന്ന​തി​നു​ണ്ടാ​യി​രു​ന്ന സ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ഹ​രി​ച്ചാ​ണ് ഇ​ത്ത​വ​ണ കൃ​ഷി തു​ട​ങ്ങി​യ​ത്. ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ബി. സ്മി​ത പാ​ട​ത്ത് വി​ത്ത് വി​ത​ച്ചു പു​ഞ്ച​ക്കൃ​ഷി​യു​ടെ വി​ത​യു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.


പ​ഞ്ചാ​യ​ത്തം​ഗം പൗ​ളി ജോ​ര്‍ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കെ.​എ​സ്. സു​മേ​ഷ്, കെ.​വി. സു​കു​മാ​രി, നോ​ബി മു​ണ്ട​യ്ക്ക​ന്‍, കൃ​ഷി ഓ​ഫീ​സ​ര്‍ ആ​ര്‍.​സി​ദ്ധാ​ര്‍ഥ്, അ​സി. കൃ​ഷി ഓ​ഫീ​സ​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍, പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി സി​റി​യ​ക് തൈ​മൂ​ട്ടി​ല്‍, പ്ര​സി​ഡ​ന്‍റ് കെ.​സി. ര​ഘു​വ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.