ഉ​ഴ​വൂ​ർ കോ​ള​ജി​ൽ ഇ​ന്‍റർ​കൊ​ളീ​ജി​യ​റ്റ് കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ​ക്കു തു​ട​ക്കം
Wednesday, October 23, 2024 6:32 AM IST
ഉ​ഴ​വൂ​ർ: സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ൽ ഇ​ന്‍റ​ർ​കൊ​ളീ​ജി​യ​റ്റ് കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. 34-ാമ​ത് ബി​ഷ​പ് ത​റ​യി​ൽ സ്മാ​ര​ക വോ​ളി​ബോ​ൾ, 11-ാമ​ത് സി​സ്റ്റ​ർ ഗൊ​രേ​റ്റി സ്മാ​ര​ക വോ​ളി​ബോ​ൾ, 17-ാമ​ത് ബി​ഷ​പ് കു​ന്ന​ശേ​രി പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി സ്മാ​ര​ക ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്, ഒ​ൻ​പ​താ​മ​ത് ഗോ​ൾ​ഡ​ൻ ജൂ​ബി​ലി സ്മാ​ര​ക ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ എ​ന്നി​വ​യ്ക്കാ​ണു തു​ട​ക്ക​മാ​യ​ത്. മ​ത്സ​ര​ങ്ങ​ൾ 30ന് ​സ​മാ​പി​ക്കും.

ടൂ​ർ​ണ​മെ​ന്‍റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​അ​ല​ക്‌​സ് ആ​ക്ക​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ൻ​സി ജോ​സ​ഫ്, ഡോ. ​ബെ​ന്നി കു​ര്യാ​ക്കോ​സ്, യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൺ കാ​ർ​ത്തി​ക സ​ജീ​വ​ൻ, പ്ര​ഫ. ഒ.​എ. ചാ​ക്കോ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​സി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​യി​ക​വ​കു​പ്പ് മു​ൻ മേ​ധാ​വി പ്ര​ഫ. എം.​എ​സ്. തോ​മ​സി​നെ സ​മ്മേ​ള​ന​ത്തി​ൽ അ​നു​സ്മ​രി​ച്ചു.


വോ​ളി​ബോ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ അ​ങ്ക​മാ​ലി ഡി ​പോ​ൾ കോ​ള​ജ് ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ്, പത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. വോ​ളി​ബോ​ൾ മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മാ​ന​ദാ​നം നാ​ളെ കോ​ട്ട​യം എ​സ്പി ഷാഹു​ൽ ഹ​മീ​ദ് നി​ർ​വ​ഹി​ക്കും.