കു​ട്ടി​ക്ക​ര്‍​ഷ​ക​രു​ടെ കൊ​യ്ത്തു​ത്സ​വം ആ​വേ​ശ​മാ​യി
Wednesday, October 23, 2024 6:32 AM IST
രാ​മ​പു​രം: സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ ജൈ​വ​രീ​തി​യി​ല്‍ കൃ​ഷി ചെ​യ്ത നെ​ല്ലി​ന്‍റെ കൊ​യ്ത്തു​ത്സ​വം ആ​വേ​ശ​മാ​യി. കൊ​ണ്ടാ​ട് ചൂ​ര​വേ​ലി​ല്‍ പാ​ട​ശേ​ഖ​ര​ത്താ​ണ് ഇ​ന്ന​ലെ കൊ​യ്ത്തു​ത്സ​വം ന​ട​ന്ന​ത്.

താ​ള​മേ​ള​ങ്ങ​ളോ​ടെ കു​ട്ടി​ക​ള്‍ ഇ​ത് ആ​ഘോ​ഷ​മാ​ക്കി. പു​ഴു​ങ്ങി​യ ചെ​ണ്ട​ന്‍​ക​പ്പ​യും മു​ള​ക് പൊ​ട്ടി​ച്ച​തും ക​ട്ട​ന്‍​കാ​പ്പി​യു​മൊ​ക്കെ​യാ​യി ത​നി ​നാ​ട​ന്‍ രീ​തി​യി​ലാ​യി​രു​ന്നു കൊ​യ്ത്തു​ത്സ​വം. അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ട്ട അ​മ്പ​തോ​ളം എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ കൊ​യ്ത്തു​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ മെല്‍​വി​ന്‍ കെ. ​അ​ല​ക്സ്, മ​ധു ചൂ​ര​വേ​ലി​ല്‍ എ​ന്നി​വ​ര്‍ കു​ട്ടി​ക​ള്‍​ക്കു കാ​ര്‍​ഷി​ക നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി. നാ​ലു​മാ​സം മു​മ്പ് ത​വ​ള​ക്ക​ണ്ണ​ന്‍ വി​ത്താ​ണ് കു​ട്ടി​ക​ള്‍ പാ​ട​ത്ത് വി​ത​ച്ച​ത്. ജൈ​വ​വ​ള​വും ജൈ​വ​കീ​ട​നാ​ശി​നി​യു​മാ​ണ് കൃ​ഷി​യി​ല്‍ ഉ​പ​യോ​ഗി​ച്ച​ത്. സു​ഭാ​ഷ് പാ​ലേ​ക്ക​റി​ന്‍റെ സീ​റോ ബ​ജ​റ്റ് കൃ​ഷി രീ​തി​യാ​ണ് അ​വ​ലം​ബി​ച്ച​ത്.


മി​ക​ച്ച രീ​തി​യി​ല്‍ നെ​ല്‍​കൃ​ഷി ചെ​യ്ത വോ​ള​ണ്ടി​യ​ര്‍​മാ​രെ​യും പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ മെ​ല്‍​വി​ന്‍ കെ. ​അ​ല​ക്സി​നെ​യും പ്രി​ന്‍​സി​പ്പ​ല്‍ സാ​ബു മാ​ത്യു, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം, പി​ടി​എ, അ​ധ്യാ​പ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു. കൃ​ഷി​യി​ല്‍​നി​ന്ന് പ​ഠി​ച്ച കൃ​ഷി​പാ​ഠ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ണ്ടു​ വി​പു​ല​മാ​യ രീ​തി​യി​ല്‍ പു​തി​യ കൃ​ഷി​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് സ്‌​കൂ​ളി​ലെ എ​ന്‍​എസ്എ​സ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ള്‍.