ഇ​ന്ധ​ന​വി​ല കു​റ​യ്ക്കാ​ത്ത​ത് ജ​ന​വ​ഞ്ച​ന: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Wednesday, October 23, 2024 6:32 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ഗോ​ള വി​പ​ണി​യി​ൽ ക്രൂ​ഡ് ഓയി​ൽ വി​ല കുത്ത​നേ ഇ​ടി​ഞ്ഞി​ട്ടും ഇ​ന്ധ​ന​വി​ല കു​റ​യ്ക്കാ​ൻ ത​യാ​റാ​കാ​ത്ത കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​മി​തി പ്ര​തി​ഷേ​ധി​ച്ചു.

പ​ശ്ചി​മേ​ഷ്യ​യി​ൽ അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ക്‌ടോബ​ർ ഏ​ഴി​ന് ബാ​ര​ലി​ന് 81 ഡോ​ള​റോ​ളം കു​റ​ഞ്ഞ ക്രൂ​ഡ് വി​ല വീ​ണ്ടും കു​ത്ത​നേ ഇ​ടി​ഞ്ഞ് 73.09 ഡോ​ള​റി​ലെ​ത്തി നി​ൽ​ക്കു​ക​യാ​ണ്. എ​ണ്ണ​വി​ല 70-80 ഡോ​ള​റി​നു​ള്ളി​ൽ നി​ന്നാ​ൽ ഇ​ന്ത്യ​യി​ൽ ഇ​ന്ധ​ന​വി​ല കു​റ​യ്ക്കു​മെ​ന്ന് ക​ഴി​ഞ്ഞ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീപ്സിം​ഗ് പു​രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നി​ട്ടും വി​ല കു​റ​യ്ക്കാ​ൻ കേ​ന്ദ്രം ത​യാ​റാ​വു​ന്നി​ല്ല. വി​ല കു​റ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​മി​ല്ല. ഇ​ന്ത്യ​യി​ലെ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷം കോ​ടി​ക​ളു​ടെ ലാ​ഭ​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക​ന​ത്ത നി​കു​തി​യും എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ കൊ​ള്ള​യും ഉ​പ​ഭോ​ക്താ​ക്ക​ളെ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. ഇ​ന്ധ​ന​വി​ല ഗ​ണ്യ​മാ​യി വെ​ട്ടി​ക്കു​റ​ച്ച് സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.


രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ.​ഡോ. മാത്യു പാ​ല​ക്കു​ടി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബേ​ബി ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മി കൊ​ച്ചു​പ​റ​മ്പി​ൽ, ഗ്ലോ​ബ​ൽ സ​മി​തി അം​ഗം ടെസി ബി​ജു പാ​ഴി​യാ​ങ്ക​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ​ഫ് പ​ണ്ടാ​ര​ക്ക​ളം, ജോ​ജോ തെ​ക്കും​ചേ​രി​കു​ന്നേ​ൽ, സ​ണ്ണി​ക്കു​ട്ടി അ​ഴ​ക​മ്പ്ര​യി​ൽ, ഫി​ലി​പ്പ് പ​ള്ളി​വാ​തു​ക്ക​ൽ, ഡെ​യ്സി ജോ​ർ​ജു​കു​ട്ടി ചീ​രം​കു​ന്നേ​ൽ, സി​നി ജി​ബു നീ​റ​നാ​ക്കു​ന്നേ​ൽ, ജി​ൻ​സ് പ​ള്ളി​ക്ക​മ്യാ​ലി​ൽ, ജോ​സ് മാ​ത്യു ക​ല്ലൂ​രാ​ത്ത്, ബി​ജു തോ​മ​സ് ആ​ല​പ്പു​ര​യ്ക്ക​ൽ, ജാ​ൻ​സി മാ​ത്യു തു​ണ്ട​ത്തി​ൽ, സ​ബി​ൻ ജോ​ൺ, അ​നി​ത ജ​സ്റ്റി​ൻ, തോ​മ​സ് ചെ​മ്മ​ര​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.