സെ​ന്‍റ് ലി​റ്റി​ൽ തെ​രേ​സാ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന് 25ന് ​തു​ട​ക്ക​മാ​കും
Wednesday, October 23, 2024 6:57 AM IST
വൈ​ക്കം: വൈ​ക്കം സെ​ന്‍റ് ലി​റ്റി​ൽ തെ​രേ​സാ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന് 25നു ​തു​ട​ക്ക​മാ​കും. 75 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി ഡ​യ​മ​ണ്ട് ഡ​യ​സ് ഡോ​ൺ​സ് എ​ന്ന പേ​രി​ലാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ​മീ​പ​സ്കൂ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള ക​ബ​ഡി മ​ത്സ​രം , എ​ക്സി​ബി​ഷ​ൻ, വി​ഡി​യോ പ്ര​സ​ന്‍റേ​ഷ​ൻ, മോ​ട്ടി​വേ​ഷ​ൻ ക്ലാ​സു​ക​ൾ, ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തും.

25ന് ​രാ​വി​ലെ 9.30ന് ​വൈ​ക്കം വെ​ൽ​ഫെ​യ​ർ സെ​ന്‍റ​റി​ൽ നി​ന്നും സ്കൂ​ൾ അ​ങ്ക​ണ​ത്തി​ലേ​യ്ക്ക് വി​ളം​ബ​ര​ഘോ​ഷ​യാ​ത്ര ന​ട​ത്തും. തു​ട​ർ​ന്ന് സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യ മാ​ണ്ഡ്യ രൂ​പ​ത ബി​ഷ​പ്പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്ത് ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും.​

സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. ഫാ.​ബ​ർ​ക്കു​മ​ൻ​സ് കൊ​ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി. സു​ഭാ​ഷ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ആ​ർ. സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.


2025 ജ​നു​വ​രി ഏ​ഴ്, എ​ട്ട് തി​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന ആ​ഘോ​ഷ​ത്തി​ൽ കേ​ന്ദ്ര സം​സ്ഥാ​ന ത​ല​ങ്ങ​ളി​ലെ രാ​ഷ്ട്രീ​യ വി​ദ്യാ​ഭ്യാ​സ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. 1949ൽ ​വൈ​ക്കം സെ​ൻ്റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മി​ക്സ​ഡ് സ്കൂ​ളാ​യി ആ​രം​ഭി​ച്ച സെ​ന്‍റ് ലി​റ്റി​ൽ തെ​രേ​സാ​സ് സ്കൂ​ൾ പി​ന്നീ​ട് ഗേ​ൾ​സ് സ്കൂ​ളാ​യി മാ​റി.

എ​ടി​എ​ൽ​ലാ​ബ്, റെ​ഡ് ക്രോ​സ്, ഗൈ​ഡിം​ഗ്, എ​ൻ എ​സ് എ​സ്, ലി​റ്റി​ൽ​കൈ​റ്റ്സ്, സൗ​ഹൃ​ദ ക്ല​ബ്, ക​രി​യ​ർ ഗൈ​ഡ​ൻ​സ് എ​ന്നി​വ​യും ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ബ​ർ​ക്കു​മാ​ൻ​സ് കൊ​ട​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ജെ​ഫി​ൻ​മാ​വേ​ലി, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​ൽ​വി തോ​മ​സ്, ഹെ​ഡ്മി​സ്ട്ര​സ് മി​നി അ​ഗ​സ്റ്റി​ൻ, ക​ൺ​വീ​ന​ർ മാ​ത്യു കൂ​ട​ല്ലി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​സി.​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.