75,000ത്തിൽനി​ന്ന് ഒ​രു ല​ക്ഷം ലിറ്റർ സംഭരണശേഷി വർധിപ്പിച്ച് കോട്ടയം മിൽമ
Wednesday, October 23, 2024 6:33 AM IST
കോ​​ട്ട​​യം: ന​​വീ​​ക​​രി​​ച്ച മി​​ല്‍​മ കോ​​ട്ട​​യം ഡെ​​യ​​റി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം മ​​ന്ത്രി ജെ. ​​ചി​​ഞ്ചു​​റാ​​ണി നി​​ര്‍​വ​​ഹി​​ച്ചു. പ​​ശു​​ക്ക​​ള്‍​ക്കു​​ള്ള സൈ​​ലേ​​ജ് തീ​​റ്റ സ​​ബ്‌​​സി​​ഡി​​യോ​​ടെ മി​​ല്‍​മ ന​​ല്‍​കും. കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​ത്തെ തു​​ട​​ര്‍​ന്നു​​ണ്ടാ​​യ ചൂ​​ടി​​ല്‍ സം​​സ്ഥാ​​ന​​ത്ത് 560 പ​​ശു​​ക്ക​​ള്‍ ച​​ത്തു. ക്ഷീ​​ര​​വി​​ക​​സ​​ന​​വ​​കു​​പ്പി​​ന്‍റെ ദു​​ര​​ന്ത​​നി​​വാ​​ര​​ണ ഫ​​ണ്ടി​​ല്‍നി​​ന്ന് 80 പേ​​ര്‍​ക്ക് 37,500 രൂ​​പ ന​​ല്‍​കി. സം​​സ്ഥാ​​ന​​ത്തെ മു​​ഴു​​വ​​ന്‍ പ​​ശു​​ക്ക​​ളെ​​യും ഇ​​ന്‍​ഷ്വ​​ര്‍ ചെ​​യ്യു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

കോ​​ട്ട​​യം ഡെ​​യ​​റി​​യു​​ടെ പ്ര​​തി​​ദി​​ന ശേ​​ഷി 75,000 ലി​​റ്റ​​റി​​ല്‍നി​​ന്ന് ഒ​​രു ല​​ക്ഷം ലി​​റ്റ​​റാ​​യി വ​​ര്‍​ധി​​പ്പി​​ച്ചു. പു​​തി​​യ​​താ​​യി പാ​​സ്ചു​​റൈ​​സ​​ര്‍ (10 കി​​ലോ​​ലി​​റ്റ​​ര്‍), ഹോ​​മോ​​ജ​​നൈ​​സ​​ര്‍ (10 കി​​ലോ​​ലി​​റ്റ​​ര്‍), മി​​ല്‍​ക്ക് സെ​​പ്പ​​റേ​​റ്റ​​ര്‍ (10 കി​​ലോ​​ലി​​റ്റ​​ര്‍), കേ​​ര്‍​ഡ് പാ​​സ്ച റൈ​​സ​​ര്‍ (അ​​ഞ്ച് കി​​ലോ​​ലി​​റ്റ​​ര്‍) എ​​ന്നി​​വ സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്.

കേ​​ര്‍​ഡ് സ്റ്റോ​​റി​​ന്‍റെ ക​​പ്പാ​​സി​​റ്റി വ​​ര്‍​ധി​​പ്പി​​ക്കു​​ക​​യും, റെ​​ഫ്രി​​ജ​​റേ​​ഷ​​ന്‍ പ്ലാ​​ന്‍റി​ന്‍റെ ക​​പ്പാ​​സി​​റ്റി 150 ട​​ണ്ണാ​​യി ഉ​​യ​​ര്‍​ത്തു​​ക​​യും ചെ​​യ്തു. എ​​റ​​ണാ​​കു​​ളം മേ​​ഖ​​ലാ യൂ​​ണി​​യ​​ന്‍റെ 2023-2024 വ​​ര്‍​ഷ​​ത്തെ ലാ​​ഭ​​വി​​ഭ​​ജ​​ന പ്ര​​കാ​​രം 3,28,61,300 രൂ​​പ അം​​ഗ​​സം​​ഘ​​ങ്ങ​​ള്‍​ക്ക് ബോ​​ണ​​സാ​​യി വി​​ത​​ര​​ണം ചെ​​യ്തു. മേ​​ഖ​​ലാ യൂ​​ണി​​യ​​ന് ന​​ല്‍​കി​​യി​​ട്ടു​​ള്ള പാ​​ലി​​ന് ആ​​നു​​പാ​​തി​​ക​​മാ​​യി ഒ​​രു ലി​​റ്റ​​റി​​ന് 31 പൈ​​സ നി​​ര​​ക്കി​​ലാ​​ണ് ബോ​​ണ​​സ് വി​​ത​​ര​​ണം ചെ​​യ്ത​​ത്. ബോ​​ണ​​സ് വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​എ​ൽ​എ നി​​ര്‍​വ​​ഹി​​ച്ചു.


മി​​ല്‍​മ ഫെ​​ഡ​​റേ​​ഷ​​ന്‍ എം​​ഡി​​യും ക്ഷീ​​ര​​വി​​ക​​സ​​ന വ​​കു​​പ്പ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ ആ​​സി​​ഫ് കെ. ​​യൂ​​സ​​ഫ്, മി​​ല്‍​മ എ​​റ​​ണാ​​കു​​ളം മേ​​ഖ​​ലാ യൂ​​ണി​​യ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ എം.​​ടി. ജ​​യ​​ന്‍, എ​​റ​​ണാ​​കു​​ളം മേ​​ഖ​​ലാ യൂ​​ണി​​യ​​ന്‍ എം​​ഡി വി​​ല്‍​സ​​ണ്‍ ജെ. ​​പു​​റ​​വ​​ക്കാ​​ട്ട്, ജോ​​ണ്‍ തെ​​രു​​വ​​ത്ത്, ഭ​​ര​​ണ​​സ​​മി​​തി​​യം​​ഗ​​ങ്ങ​​ളാ​​യ ജോ​​ണി ജോ​​സ​​ഫ്, സോ​​ണി ഈ​​റ്റ​​ക്ക​​ന്‍, ജോ​​മോ​​ന്‍ ജോ​​സ​​ഫ്, ലൈ​​സാ​​മ്മ ജോ​​ര്‍​ജ്, വി​​ജ​​യ​​പു​​രം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വി.​ടി. സോ​​മ​​ന്‍കു​​ട്ടി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.