മെ​ന്‍റ​റിം​ഗ് കു​ട്ടി​ക​ൾ​ക്ക് അ​നി​വാ​ര്യം: ഡോ. എ​ൻ. ജ​യ​രാ​ജ്
Wednesday, October 23, 2024 6:32 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ന്ന​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​ന്‍റ​റിം​ഗ് അ​നി​വാ​ര്യ​മാ​ണെ​ന്ന് ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ്. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന വെ​ൽ​ന​സ് പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡി​നു​ശേ​ഷ​മു​ള്ള ടീ​നേ​ജ് പ്രാ​യ​ക്കാ​ർ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. അ​വ​ർ​ക്ക് സാ​ന്ത്വ​ന​മേ​കാ​നും ല​ക്ഷ്യ​ബോ​ധ​ത്തി​ലു​റ​യ്ക്കാ​നും സ്വ​യാ​വ​ബോ​ധം വ​ള​ർ​ത്തി സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള പു​തു​ തല​മു​റ​യാ​യി​ത്തീ​രാ​നും മെ​ന്‍റ​റിം​ഗ് സം​വി​ധാ​നം ഉ​പ​ക​രി​ക്കു​മെ​ന്നും ചീ​ഫ് വി​പ്പ് പ​റ​ഞ്ഞു.

മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ഡൊ​മി​നി​ക് ആ​യി​ലൂ​പ്പ​റ​ന്പി​ൽ, പ്രി​ൻ​സി​പ്പ​ൽ മേ​ഴ്സി ജോ​ണ്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ജെ. തോ​മ​സ്, ജ​ന​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എം. വ​ർ​ക്കി, ഹെ​ഡ്മാ​സ്റ്റ​ർ പി.​ജെ. തോ​മ​സ്, പി​ആ​ർ​ഒ ജ​യിം​സ് കു​ഴി​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


സെ​ന്‍റ് ഡൊ​മി​നി​ക്സ് സ്കൂ​ളി​ലെ ഒ​ന്പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രേ ദി​വ​സം കൗ​ണ്‍​സ​ലിം​ഗ് ന​ട​ത്തു​ന്ന പ​രി​പാ​ടി​യാ​ണ് വെ​ൽ​ന​സ് പ്രോ​ഗ്രാം. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന മെ​ന്‍റ​റിം​ഗ്ഷി​പ് വി​ദ്യാ​ർ​ഥി​ക​ൾക്കു സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ഫോ​ണ്‍: 9447054125, 8921552128.