മെ​ഡി​സെ​പ്: വി​വേ​ച​നാ​ധി​കാ​രം ന​ൽ​ക​ണ​മെ​ന്ന് കെ​എ​സ്എ​സ്പി​എ
Wednesday, October 23, 2024 6:45 AM IST
ഏ​റ്റു​മാ​നൂ​ർ: പെ​ൻ​ഷ​ൻ​ക്കാ​രെ സം​ബ​ന്ധി​ച്ച് യാ​തൊ​രു പ്ര​യോ​ജ​ന​വു​മി​ല്ലാ​ത്ത​തും സാ​മ്പ​ത്തീ​ക ന​ഷ്ടം വ​രു​ത്തി​വ​യ്ക്കു​ന്ന​തു​മാ​യ മെ​ഡി​സെ​പ്പ് പ​ദ്ധ​തി​യി​ൽ തു​ട​ര​ണ​മോ​യെ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള വി​വേ​ച​നാ​ധി​കാ​രം ന​ൽ​ക​ണ​മെ​ന്ന് കെ​എ​സ്എ​സ്പി​എ ഏ​റ്റു​മാ​നൂ​ർ മ​ണ്ഡ​ലം സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​വി. ജോ​യി പൂ​വം​നി​ൽ​ക്കു​ന്ന​തി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.


നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജി. വി​ന​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. മ​ണി​ലാ​ൽ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ബി. ​മോ​ഹ​ന​ച​ന്ദ്ര​ൻ, സാ​ബു ജോ​സ്, കാ​ളി​കാ​വ് ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.