എം​ജിയിൽ നാ​ച്വ​റ​ല്‍ ട​ര്‍​ഫ് ഫ്ല​ഡ്‌ലി​റ്റ് ഫു​ട്‌​ബോ​ള്‍ കോ​ര്‍​ട്ട് ഉദ്ഘാടനം ചെയ്തു
Wednesday, October 23, 2024 6:32 AM IST
കോ​​ട്ട​​യം: എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ നി​​ര്‍​മി​​ച്ച നാ​​ച്വ​​റ​​ല്‍ ട​​ര്‍​ഫ് ഫ്ല​​ഡ്‌​ലി​​റ്റ് ഫു​​ട്‌​​ബോ​​ള്‍ കോ​​ര്‍​ട്ട് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യു​​ടെ​​യും നാ​​ടി​ന്‍റെ പൊ​​തു​​വാ​യ കാ​​യി​​ക​വ​​ള​​ര്‍​ച്ച​​യ്ക്കും ക​​രു​​ത്തു പ​​ക​​രു​​മെ​​ന്ന് മ​​ന്ത്രി ഡോ. ​​ആ​​ര്‍ ബി​​ന്ദു. 2.74 കോ​​ടി രൂ​​പ ചെ​​ല​​വി​​ട്ട് നി​​ര്‍​മി​​ച്ച കോ​​ര്‍​ട്ടി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.

ഒ​​ളി​​മ്പ്യ​​ന്മാ​​ര്‍ ഉ​​ള്‍​പ്പെ​​ടെ നി​​ര​​വ​​ധി കാ​​യി​​ക താ​​ര​​ങ്ങ​​ളെ സം​​ഭാ​​വ​​ന ചെ​​യ്തി​​ട്ടു​​ള്ള സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യ്ക്കും പ്രൗ​​ഢ​​മാ​​യ കാ​​യി​​ക പാ​​ര​​മ്പ​​ര്യ​​മു​​ള്ള ജി​​ല്ല​​യ്ക്കും വ​​ലി​​യ നേ​​ട്ട​​ങ്ങ​​ളി​​ലേ​​ക്ക് ചു​​വ​​ടു​​വ​​യ്ക്കാ​​ന്‍ പു​​തി​​യ കോ​​ര്‍​ട്ടും ഇ​​വി​​ടെ നി​​ര്‍​മി​​ക്കാ​​ന്‍ പോ​​കു​​ന്ന സ്‌​​പോ​​ര്‍​ട്‌​​സ് കോം​​പ്ല​​ക്‌​​സും സ​​ഹാ​​യ​​ക​​മാ​​കും. ദേ​​ശീ​​യ രാ​​ജ്യാ​​ന്ത​​ര ത​​ല​​ങ്ങ​​ളി​​ലെ വി​​വി​​ധ റാ​​ങ്കിം​​ഗു​​ക​​ളി​​ല്‍ മി​​ക​​വു പു​​ല​​ര്‍​ത്താ​​ന്‍ സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യ്ക്ക് സാ​​ധി​​ച്ച​​തി​​ല്‍ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ വി​​ക​​സ​​ന​​ത്തി​​ലു​​ണ്ടാ​​യ മു​​ന്നേ​​റ്റ​​വും നി​​ര്‍​ണാ​​യ​​ക ഘ​​ട​​ക​​മാ​​യ​​ത് സ​​ര്‍​ക്കാ​​രി​​ന് അ​​ഭി​​മാ​​ന​​ക​​ര​​മാ​​ണെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു.

നാ​​ക് എ ​​ഡ​​ബി​​ള്‍ പ്ല​​സ് ഗ്രേ​​ഡും ടൈം​​സ് ലോ​​ക സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ റാ​​ങ്കിം​​ഗി​​ല്‍ 401-500 റാ​​ങ്ക് വി​​ഭാ​​ഗ​​ത്തി​​ല്‍ ഇ​​ടം നേ​​ടു​​ക​​യും ചെ​​യ്ത സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യ്ക്ക് ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​നു​​വേ​​ണ്ടി മ​​ന്ത്രി ട്രോ​​ഫി സ​​മ്മാ​​നി​​ച്ചു. വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ ഡോ. ​​സി.​​ടി. അ​​ര​​വി​​ന്ദ​​കു​​മാ​​ര്‍, മു​​ന്‍ ര​​ജി​​സ്ട്രാ​​ര്‍ ഡോ. ​​കെ. ജ​​യ​​ച​​ന്ദ്ര​​ന്‍, ഐ​​ക്യു​​എ​​സി ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​റോ​​ബി​​നെ​​റ്റ് ജേ​​ക്ക​​ബ് എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്ന് ഏ​​റ്റു​​വാ​​ങ്ങി. നാ​​ലു​വ​​ര്‍​ഷ ബി​​രു​​ദ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​യി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ലെ സെ​​ന്‍റ​ര്‍ ഫോ​​ര്‍ ഡി​​സ്റ്റ​​ന്‍​സ് ആ​​ൻ​ഡ് ഓ​​ൺ​ലൈ​​ന്‍ എ​​ജ്യു​​ക്കേ​​ഷ​​ന്‍ ന​​ട​​ത്തു​​ന്ന ഓ​​ണ്‍​ലൈ​​ന്‍ എ​​ബി​​ലി​​റ്റി എ​​ന്‍​ഹാ​​ന്‍​സ്‌​​മെ​​ന്‍റ് കോ​​ഴ്‌​​സു​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും മ​​ന്ത്രി ആ​​ര്‍. ബി​​ന്ദു നി​​ര്‍​വ​​ഹി​​ച്ചു.

സ്‌​​പെ​​യി​​നി​​ല്‍ ന​​ട​​ന്ന വേ​​ള്‍​ഡ് യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ഹാ​​ന്‍​ഡ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ പ​​ങ്കെ​​ടു​​ത്ത ഇ​​ന്ത്യ​​ന്‍ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ടീം ​​അം​​ഗ​​ങ്ങ​​ളാ​​യി​​രു​​ന്ന എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ലെ താ​​ര​​ങ്ങ​​ളെ​​യും പ​​രി​​ശീ​​ല​​ക​​രെ​​യും മാ​​നേ​​ജ​​രെ​​യും നാ​​ച്വ​​റ​​ല്‍ ട​​ര്‍​ഫ് ഫു​​ട്‌​​ബോ​​ള്‍ കോ​​ര്‍​ട്ടി​​ന്‍റെ നി​​ര്‍​മാ​​ണ​​ച്ചു​​മ​​ത​​ല നി​​ര്‍​വ​​ഹി​​ച്ച വി.​​എം. സാ​​ജി​​ദി​​നെ​​യും ച​​ട​​ങ്ങി​​ല്‍ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ആ​​ദ​​രി​​ച്ചു.

വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ ഡോ. ​​സി.​​ടി. അ​​ര​​വി​​ന്ദ​​കു​​മാ​​ര്‍, സ​​ര്‍​വ​​ക​​ലാ​​ശാ​​ല സി​​ന്‍​ഡി​​ക്ക​​റ്റ് അം​​ഗ​​ങ്ങ​​ളാ​​യ, റെ​​ജി സ​​ക്ക​​റി​​യ, ഡോ. ​​ബി​​ജു തോ​​മ​​സ് ര​​ജി​​സ്ട്രാ​​ര്‍ ഡോ. ​​ബി​​സ്മി ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍, സ്‌​​കൂ​​ള്‍ ഓ​​ഫ് ഫി​​സി​​ക്ക​​ല്‍ എ​​ജ്യു​​ക്കേ​​ഷ​​ന്‍ ആ​​ന്‍​ഡ് സ്‌​​പോ​​ര്‍​ട്‌​​സ് സ​​യ​​ന്‍​സ​​സ് ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​ബി​​നു ജോ​​ര്‍​ജ് വ​​ര്‍​ഗീ​​സ്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു, അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് ജോ​​സ​​ഫ് അ​​മ്പ​​ല​​ക്കു​​ളം, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ഡോ. ​​റോ​​സ​​മ്മ സോ​​ണി, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം ജയിം​​സ് കു​​ര്യ​​ന്‍, പ​​ഞ്ചാ​​യ​​ത്തം​​ഗം ജോ​​ഷി ഇ​​ല​​ഞ്ഞി​​യി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.