പാ​മ്പാ​ടി​യി​ൽ നി​യ​ന്ത്ര​ണംവി​ട്ട കാ​ർ മ​റി​ഞ്ഞ് അ​പ​ക​ടം
Wednesday, October 23, 2024 6:45 AM IST
പാ​മ്പാ​ടി: പാ​മ്പാ​ടി നെ​ടും​കു​ഴി​യി​ൽ ബ്രേ​ക്കു​ത​ക​രാ​ർ മൂ​ലം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​റി​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.10നാ​യി​രു​ന്നു അ​പ​ക​ടം. കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പോ​യ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​ട്ടാം​മൈ​ൽ സ്വ​ദേ​ശി​നി ലി​സി ആ​യി​രു​ന്നു കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്.

കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു​വെ​ന്ന​റി​ഞ്ഞ ലി​സി ആ​ത്മ​ധൈ​ര്യം വീ​ണ്ടെ​ടു​ത്ത് ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​വ​രെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ തൊ​ട്ട​ടു​ത്ത മ​തി​ലി​ൽ കാ​ർ ഇ​ടി​പ്പി​ച്ചു നി​ർ​ത്തു​ക​യാ​യി​രു​ന്നു.


ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ ഒ​രു വ​ശ​ത്തേ​ക്ക് ചെരി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. പാ​മ്പാ​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.