ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണ​പി​രി​വ്, പോ​ലീ​സ് കേ​സെ​ടു​ത്തു
Wednesday, October 23, 2024 6:57 AM IST
വൈ​ക്കം: ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ വൈ​ക്കം, ത​ല​യോ​ല​പ്പ​റ​മ്പ്, വെ​ള്ളൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പ​ക ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​താ​യി പ​രാ​തി.

ച​ങ്ങ​നാ​ശേ​രി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ട്ര​സ്റ്റി​നെ​തി​രെ 18ൽ ​അ​ധി​കം​പേ​ർ വൈ​ക്കം ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തേ​തു​ട​ർ​ന്ന് കേ​സെ​ടു​ത്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.


സാ​ധാ​ര​ണ​ക്കാ​രു​ടെ ബാ​ങ്ക് വാ​യ്പ​ക​ൾ തീ​ർ​ത്ത് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലും മ​റ്റ് ബാ​ങ്കു​ക​ളി​ലും ഇ​രി​ക്കു​ന്ന ആ​ധാ​രം എ​ടു​ത്ത് ത​രാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ ആ​ളു​ക​ളെ​ത്തു​ന്ന​ത്.

ആ​ദ്യ​പ​ടി​യാ​യി 150 രൂ​പ​യും പി​ന്നീ​ട് 10,000 രൂ​പ​യും വാ​ങ്ങി​യ ശേ​ഷം സം​ഭാ​വ​ന ര​സീ​ത് ന​ൽ​കി ഇ​വ​ർ മു​ങ്ങു​ക​യാ​ണെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.