പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ന്‍​ജ​ിനി​യ​റിം​ഗ് കോ​ള​ജി​ല്‍ ശാ​സ്ത്ര​സ​മ്മേ​ള​ന​വും സ്പേ​സ് എ​ക്‌​സി​ബി​ഷ​നും
Wednesday, October 23, 2024 6:32 AM IST
പാ​ലാ: സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ 25, 26 തീയ​തി​ക​ളി​ല്‍ ശാ​സ്ത്ര​സ​മ്മേ​ള​ന​വും സ്പേ​സ് എ​ക്‌​സി​ബി​ഷ​നും ന​ട​ത്തും. തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്ത്യ​ന്‍ സൊ​സൈ​റ്റി ഫോ​ര്‍ ഹീ​റ്റ് ആ​ന്‍​ഡ് മാ​സ് ട്രാ​ന്‍​സ്ഫ​ര്‍ റീ​ജ​ണ​ല്‍ ചാ​പ്റ്റ​റും കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗ​വു​മാ​യി ചേ​ര്‍​ന്നാ​ണ് ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ ശാ​സ്ത്ര​ജ്ഞ​രും ഗ​വേ​ഷ​ക​രും സം​ബ​ന്ധി​ക്കു​ന്ന സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ലി​ക്വി​ഡ് പ്രൊ​പ്പ​ല്‍​ഷ​ന്‍ സി​സ്റ്റം​സ് സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​വി. നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ലി​ക്വി​ഡ് പ്രൊ​പ്പ​ല്‍​ഷ​ന്‍ സി​സ്റ്റം​സ് സെ​ന്‍റ​ര്‍ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ആര്‍. ഹ​ട്ട​ന്‍, വി​എ​സ്എ​സി മു​ന്‍ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ജി. അ​യ്യ​പ്പ​ന്‍, ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പേ​സ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി​യി​ലെ ഡോ. ​എ​സ്.​ആ​ര്‍. ഷൈ​ന്‍ എ​ന്നി​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബ​ഹി​രാ​കാ​ശ​രം​ഗ​ത്തെ ഇ​ന്ത്യ​യു​ടെ വി​കാ​സ​വും ഗ്ര​ഹാ​ന്ത​ര സ​ഞ്ചാ​ര​ദൗ​ത്യ​വും ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ലെ അ​വ​സ​ര​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും ഹ്യു​മ​ന്‍ സ്പേ​സ് പ്രോ​ഗ്രാം തു​ട​ങ്ങി​യ​വ ച​ര്‍​ച്ചാ​വി​ഷ​യ​ങ്ങ​ളാ​കും.


ഇ​തോ​ടൊ​പ്പം ഐ​എ​സ്ആ​ര്‍​ഒ സം​ഘ​ടി​പ്പി​ക്കു​ന്ന സ്‌​പേസ് എ​ക്‌​സി​ബി​ഷ​ന്‍ ര​ണ്ടു ദി​വ​സ​വും ഉ​ണ്ടാ​യി​രി​ക്കും. റോ​ക്ക​റ്റ് മോ​ഡ​ലു​ക​ള്‍, റോ​ക്ക​റ്റ് എ​ൻ​ജി​നു​ക​ള്‍, ക്ര​യോ​ജെ​നി​ക് എ​ൻ​ജി​നു​ക​ള്‍ എ​ന്നി​വ​യു​ടെ​യും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ​യും പ്ര​ദ​ര്‍​ശ​നം ഉ​ണ്ടാ​യി​രി​ക്കും. ഇ​ന്ത്യ​യു​ടെ ഗ​ഗ​ന്‍​യാ​ന്‍, ച​ന്ദ്ര​യാ​ന്‍, മം​ഗ​ള്‍​യാ​ന്‍ എന്നീ പ​ദ്ധ​തി​ക​ളെ പ്രാ​ധാ​ന്യ​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കും.

പൊ​തു​ജ​ന​ങ്ങ​ള്‍, ഗ​വേ​ഷ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി എ​ല്ലാ​വ​ര്‍​ക്കും സ്പേ​സ് എ​ക്‌​സി​ബി​ഷ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. 25നു ​രാ​വി​ലെ പ​ത്തു​മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യും 26നു ​രാ​വി​ലെ പ​ത്തു​മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​വ​രെ​യും പ്ര​ദ​ര്‍​ശ​നം ഉ​ണ്ടാ​യി​രി​ക്കും.
വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഡോ. ​നേ​വി ജോ​ര്‍​ജ്, പി​ആ​ര്‍​ഒ ഡോ. ​രാ​ജേ​ഷ് ബേ​ബി, ബാ​ബു ശ​ങ്ക​ര്‍, ഡി​നു ജോ​ര്‍​ജ് തു​ട​ങ്ങി​യവ​ര്‍ പ​ങ്കെ​ടു​ത്തു. ഫോ​ൺ: 9544397793, 9846950247.