കു​ട്ട​നാ​ട​ന്‍ കു​ത്ത​രി ഇനി "കാ​യ​ല്‍ര​ത്‌​ന റൈ​സ്'
Wednesday, October 23, 2024 6:57 AM IST
ച​ങ്ങ​നാ​ശേ​രി: കു​ട്ട​നാ​ട​ന്‍ കു​ത്ത​രി​ക്ക് കാ​യ​ല്‍ര​ത്‌​ന റൈ​സ് ബ്രാ​ന്‍ഡ് പേ​രു വ​രു​ന്നു. അ​ടു​ത്തയാഴ്ച സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പനം ഉ​ണ്ടാ​കും. കു​മ​ര​ക​ത്തു ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ലാ​യി​രി​ക്കും കു​ട്ട​നാ​ട​ന്‍ ക​ര്‍ഷ​ക​ര്‍ കാ​ല​ങ്ങ​ളാ​യി നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക്കു​ള്ള പ​രി​ഹാ​ര​മാ​കു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ്, ആ​ല​പ്പു​ഴ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും കു​ടും​ബ​ശ്രീ മി​ഷ​നു​മാ​യി ചേ​ര്‍ന്നാ​ണ് കു​ട്ട​നാ​ട​ന്‍ കു​ത്ത​രി​ക്ക് പ്രാ​ദേ​ശി​ക ബ്രാ​ന്‍ഡ് സൃ​ഷ്‌​ടി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍കി​യ​ത്.

കു​ട്ട​നാ​ട്ടി​ലെ കു​ടും​ബ​ശ്രീ ഗ്രൂ​പ്പു​ക​ളു​ടെ ക​ണ്‍സോ​ര്‍ഷ്യം രൂ​പീ​ക​രി​ച്ച് വി​ത്തു​ശേ​ഖ​ര​ണം മു​ത​ല്‍ സം​ഭ​ര​ണ​വും അ​രി​വി​ല്പ​ന​യും വ​രെ അ​വ​രെ ഏ​ല്പി​ക്ക​ത്ത​ക്ക നി​ല​യി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. കാ​യ​ല്‍ര​ത്‌​ന റൈ​സ് എ​ന്ന പേ​രി​ല്‍ പ്രീ​മി​യം ഉ​ത്പ​ന്ന​മാ​യി ഈ ​അ​രി വി​പ​ണി​യി​ല്‍ എ​ത്തി​ച്ച് ക​ര്‍ഷ​ക​രു​ടെ വ​രു​മാ​ന​വും സു​സ്ഥി​തി​യും വ​ര്‍ധി​പ്പി​ക്കു​ക​യെ​ന്ന​താ​ണ് ല​ക്ഷ്യം.

എ​സ്ബി കോ​ള​ജി​ലെ ബെ​ര്‍ക്ക്മാ​ന്‍സ് ക​ണ്‍സ​ള്‍ട്ട​ന്‍സി സെ​ല്‍ (ബി​സി​സി) രൂ​പീ​ക​രി​ച്ച ഡീ​റ്റെ​യി​ല്‍ഡ് പ്രോ​ജ​ക്റ്റ് റി​പ്പോ​ര്‍ട്ടി​ല്‍ കു​ട്ട​നാ​ട​ന്‍ കു​ത്ത​രി​യു​ടെ പ്രാ​ദേ​ശി​ക മാ​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള വി​പ​ണ​ന ത​ന്ത്ര​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.


ക​ഴി​ഞ്ഞ ജൂ​ണ്‍ മു​ത​ല്‍ പ​ദ്ധ​തി​ക്കു​ള്ള ന​ട​പ​ടി​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. പ​രി​സ്ഥി​തി സൗ​ഹൃ​ദ കൃ​ഷി രീ​തി​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പ്രാ​ദേ​ശി​ക ക​ര്‍ഷ​ക​രെ പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ളെ ശ​ക്തീ​ക​രി​ക്കു​ക​യും ചെ​യ്യാ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു. ബെ​ര്‍ക്ക്മാ​ന്‍സ് ക​ണ്‍സ​ല്‍ട്ട​ന്‍സി സെ​ല്‍ സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും പ​ല പ്ര​ശ​സ്ത​മാ​യ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും വി​വി​ധ ക​ണ്‍സ​ല്‍ട്ട​ന്‍സി സേ​വ​ന​ങ്ങ​ള്‍ ന​ല്‍കു​ന്നു​ണ്ട്.

പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​റെ​ജി പി. ​കു​ര്യ​ന്‍, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍മാ​രാ​യ റ​വ.​ഡോ. ടെ​ഡി കാ​ഞ്ഞൂ​പ്പ​റ​മ്പി​ല്‍, ഡോ. ​സി​ബി ജോ​സ​ഫ് കെ., ​ഡോ. മാ​ത്യു ജോ​സ​ഫ്, ഡോ. ​ബി​നു മാ​ത്യു ജോ​ബ്, ഫാ. ​മോ​ഹ​ന്‍ മാ​ത്യു, ഡോ. ​റൂ​ബി​ന്‍ ഫി​ലി​പ്പ്, ഡോ. ​ക്രി​സ് ഏ​ബ്ര​ഹാം കെ., ​വി​ന്‍സി ഒ. ​മാ​ത്യൂ​സ്, കെ.​കെ. ഡി​ബി​ന്‍, ഡോ. ​ഷി​നു വ​ര്‍ക്കി, ഡോ. ​കെ.​എ​സ്. സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് ക​ണ്‍സ​ള്‍ട്ട​ന്‍സി ടീം.