ലൈ​ബ്ര​റി​ക​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നകേ​ന്ദ്ര​ങ്ങ​ളാ​വണം: ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്
Friday, August 2, 2024 10:46 PM IST
ഇ​ള​ങ്ങു​ളം: ലൈ​ബ്ര​റി​ക​ൾ പ​ത്ര​വും പു​സ്ത​ക​വും വാ​യി​ക്കു​ന്ന ഇ​ട​മാ​യി ചു​രു​ങ്ങ​രു​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളാ​വ​ണ​മെ​ന്നും മു​ന്‍ ധ​ന​കാ​ര്യ​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്. കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ഗ്ര​ന്ഥ​ശാ​ല​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന സാ​മൂ​ഹി​ക വി​ജ്ഞാ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലുംനി​ന്നു ല​ഭി​ക്കു​ന്ന അ​റി​വി​ന് പു​റ​മേ പു​റ​ത്തു നി​ന്നു​ള്ള അ​റി​വും യു​വ​ത​ല​മു​റ സ​മ്പാ​ദി​ക്ക​ണ​മെ​ന്നും തോ​മ​സ് ഐ​സ​ക്് കൂ​ട്ടി​ച്ചേ​ർത്തു.

എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ദേ​ശാ​ഭി​മാ​നി വാ​യ​ന​ശാ​ല​യി​ലാ​ണ് കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സാ​മൂ​ഹി​ക വി​ജ്ഞാ​ന കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​ത്. പ​രി​ഷ​ത്തി​ന്‍റെ യു​വ​സ​മി​തി​യു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്തനം.


സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ന്‍ എ​സ്. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​ൻ. ഗി​രീ​ഷ് കു​മാ​ർ, പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ, പ​രി​ക്ഷ​ത്ത് സം​സ്ഥാ​ന സ​മി​തി​യം​ഗം ടി.​പി. ശ്രീ​ശ​ങ്ക​ർ, യു​വ​സ​മി​തി സം​സ്ഥാ​ന ക​ൺ​വീ​ന​ർ എം. ​ദി​വാ​ക​ര​ൻ, യു​വ​സ​മി​തി സം​സ്ഥാ​ന ചെ​യ​ർ പേ​ഴ്സ​ൺ ജി​സ് ജോ​സ​ഫ്, കാ​ഞ്ഞി​ര​പ്പ​ള്ളി ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, വി​ജു കെ. ​നാ​യ​ർ, ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. രാ​ധാ​കൃ​ഷ്ണ പി​ള്ള, പ​രി​ക്ഷ​ത്ത് ജി​ല്ലാ ക​മ്മി​റ്റി​യം​ഗം വി.​പി. ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.