കുടുംബശ്രീ ഓണം വിപണനമേള തുടങ്ങി
1451854
Monday, September 9, 2024 5:34 AM IST
ഏറ്റുമാനൂർ: കുടുംബശ്രീ ഓണം വിപണനമേളയ്ക്കു തുടക്കം. വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ഏറ്റുമാനൂർ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപമാണ് മേള നടക്കുന്നത്. ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് പടികര അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭാംഗങ്ങളായ വിജി ചവറ, വി.എൻ. വിശ്വനാഥൻ, അജിത ഷാജി, ബീന ഷാജി, ഡോ. എസ്. ബീന, ഇ.എസ്. ബിജു, സിഡിഎസ് ചെയർപേഴ്സൺ അമ്പിളി ബേബി, ത്രേസ്യാമ്മ ജോൺ എന്നിവർ പ്രസംഗിച്ചു.