ലോകത്തിന് വെളിച്ചം പകരുന്ന വിളക്കാണ് പരിശുദ്ധ ദൈവമാതാവ്: പൗലോസ് മാർ ഐറേനിയോസ്
1451679
Sunday, September 8, 2024 6:57 AM IST
മണർകാട്: ലോകത്തിന് വെളിച്ചം പകരുന്ന വിളക്കാണ് പരിശുദ്ധ ദൈവമാതാവെന്ന് യാക്കോബായ സുറിയാനി സഭ കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മാർ ഐറേനിയോസ് മെത്രാപോലീത്ത.
പരിശുദ്ധ കന്യകാമറിയം അമ്മ ലോകത്തിനു മുഴുവനായി മധ്യസ്ഥത വഹിക്കുന്നു. അമ്മയുടെ മധ്യസ്ഥതയിൽ ദൈവത്തിൽനിന്ന് അനുഗ്രഹങ്ങൾ ലഭിക്കുന്നതിനാൽ ക്രിസ്തീയ സഭകൾ മാത്രമല്ല നാനാജാതിമതസ്ഥരായ ആളുകളും എട്ടുനോമ്പ് പെരുന്നാൾ വലിയ ആഘോഷമായി ആചരിക്കുന്നു.
മനസലിവുള്ളവളും കൃപനിറഞ്ഞവളുമായ കന്യകമറിയത്തിന്റെ ജീവിതം വിശ്വാസികൾ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ ഏഴാം ദിനമായ ഇന്നലെ കത്തീഡ്രലിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയർപ്പിച്ച ശേഷം വചനസന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത.
മണര്‍കാട് പള്ളിയില്‍ ഇന്ന്
രാവിലെ ആറിന്-വിശുദ്ധ കുര്‍ബാന (കരോട്ടെ പള്ളിയില്‍)
7.30-പ്രഭാത നമസ്കാരം (താഴത്തെ പള്ളിയില്‍)
8.30-വിശുദ്ധ മുന്നിന്മേല് കുര്‍ബാന ജോസഫ് മാര്‍ ഗ്രീഗോറിയോസ്
ഉച്ചകഴിഞ്ഞു രണ്ടിനു കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം
മൂന്നിന് ആശിര്‍വാദം, നേര്‍ച്ചവിളമ്പ്