പോക്സോ കേസിലെ പ്രതിക്ക് തടവും പിഴയും
1451706
Sunday, September 8, 2024 7:15 AM IST
കറുകച്ചാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പതിനഞ്ചര വർഷം തടവും, 75,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.
കറുകച്ചാൽ ചമ്പക്കര കുറുപ്പൻ കവല ഇലമ്പലക്കാട്ട് കൃഷ്ണൻകുട്ടി (മണി-55) എന്നയാളെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി പി.എസ്. സൈമയാണ് വിധി പ്രസ്താവിച്ചത്.
ഇയാള്‍ 2023- ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
വിധിയിൽ പിഴ അടയ്ക്കാത്ത പക്ഷം 15 മാസം അധിക തടവ് അനുഭവിക്കേണ്ടി വരും. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. മനോജ് ഹാജരായി.