ആകാശവാണി വാർഷികാഘോഷം
1451745
Sunday, September 8, 2024 11:50 PM IST
പനമറ്റം: ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ നടത്തുന്ന ആഘോഷങ്ങളിൽ നാലാമത് സെമിനാർ പനമറ്റം ദേശീയ വായനശാലയിൽ നടത്തി. കഥയരങ്ങിൽ അയ്മനം ജോൺ, ജയശ്രീ പള്ളിക്കൽ, ഉണ്ണികൃഷ്ണൻ കിടങ്ങൂർ, വിനു എബ്രഹാം എന്നിവർ കഥകൾ അവതരിപ്പിച്ചു.
ആകാശവാണി പ്രോഗ്രാം മേധാവി വി. ശിവകുമാർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടർ ശ്രീകുമാർ മുഖത്തല വിഷയാവതരണം നടത്തി. ചലച്ചിത്രഗാനങ്ങളിലെ കാവ്യദീപ്തി എന്ന വിഷയത്തിൽ ഡോ. അജയപുരം ജ്യോതിഷ്കുമാർ പ്രഭാഷണം നടത്തി. വിശിഷ്ടാതിഥികൾക്ക് വായനശാല പ്രസിഡന്റ് എസ്. രാജീവ് ഉപഹാരം നൽകി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വായനശാല സ്വരൂപിച്ച 60,000 രൂപ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. കെ. ഷിബു, ജിഷമോൾ ടി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.