പൂ​ഞ്ഞാ​ർ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് ബ​യോ​ഡൈ​വേ​ഴ്സി​റ്റി കാ​മ്പ​സി​ന്‍റെ പാ​ത​യി​ൽ
Sunday, September 8, 2024 11:50 PM IST
ഈ​രാ​റ്റു​പേ​ട്ട: ആ​ഗോ​ള​താ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക​ത്തി​ലെ​വി​ടെ​യും കാ​ർ​ബ​ണി​ന്‍റെ അ​തി​പ്ര​സ​രം അ​തി​വേ​ഗം ഉ​ണ്ടാ​കു​ന്ന​ന്ന കാ​ല​ഘ​ട്ട​ത്തി​ലും പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന കാ​ലാ​വ​സ്ഥാ​മാ​റ്റ​വും മു​ൻ​കൂ​ട്ടി​ക്ക​ണ്ടു ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ഞ്ഞാ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ജൈ​വ​വൈ​വി​ധ്യ കാ​മ്പ​സാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ കോ​ള​ജി​ന്‍റെ പ​ത്ത് ഏ​ക്ക​ർ ഭൂ​മി​യി​ൽ 15 ഇ​ന​ത്തി​ലു​ള്ള വി​വി​ധ ത​ര​ത്തി​ലു​ള്ള ആ​യി​രം ബി​ഗ് ബാ​സ്ക​റ്റ് തൈ​ക​ൾ വ​ച്ചു പി​ടി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

കോ​ട്ട​യം സോ​ഷ്യ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ​നി​ന്നു ആ​യി​രം ബി​ഗ് ബാ​സ്ക​റ്റ് തൈ​ക​ൾ കോ​ള​ജി​നു ല​ഭി​ച്ചു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ്, വ​നം​വ​കു​പ്പ്, ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ ഭൂ​മി​ക എ​ന്നി​വ​രു​ടെ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളും ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ല​ഭി​ച്ചു.


കോ​ട്ട​യം ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഐ​സ​ക്, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​വി. രാ​ജേ​ഷ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജ​സ്റ്റി​ൻ, സെ​ക്‌​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി. ​സു​രേ​ഷ്, ഭൂ​മി​ക ഭാ​ര​വാ​ഹി എ​ബി ഇ​മ്മാ​നു​വ​ൽ, ക്യാ​മ്പ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ മി​ഥു​ൻ പോ​ൾ, കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ആ​ർ​ച്ച, മ​ഹേ​ഷ്, ഹ​രി​ത കേ​ര​ളം മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ൺ​മാ​രാ​യ വി​ഷ്ണു പ്ര​സാ​ദ്, ഇ.​പി. സോ​മ​ൻ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.