മണിമലയാറ്റിലേക്ക് രണ്ടു ലക്ഷം മത്സ്യക്കുഞ്ഞുങ്ങൾ
1451454
Sunday, September 8, 2024 2:33 AM IST
എരുമേലി: മണിമലയാറ്റിലേക്ക് രണ്ടുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഉൾനാടൻ മത്സ്യസമ്പത്ത് നിലനിർത്താൻ സംസ്ഥാന ഫിഷറീസ് വകുപ്പ് നടത്തിവരുന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്തവണ രണ്ടു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ മണിമലയാറ്റിൽ വിവിധ കടവുകളിലായി നിക്ഷേപിച്ചത്.
എരുമേലി കൊരട്ടിക്കടവിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി, വൈസ് പ്രസിഡന്റ് ബിനോയ്, മെംബർമാരായ ജെസ്ന നജീബ്, സുനിൽകുമാർ, ഷാനവാസ് പുത്തൻവീട് തുടങ്ങിയവർ പങ്കെടുത്തു.
രോഹു, കട്ല ഇനത്തിൽപ്പെട്ട രണ്ടു ലക്ഷം മീനുകളെ നിക്ഷേപിച്ചെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഈരാറ്റുപേട്ട, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിലാണ് മീൻക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.