അധ്യാപക ദിനാചരണം
1451747
Sunday, September 8, 2024 11:50 PM IST
ചിറക്കടവ്: ഗ്രാമദീപം വായനശാല അധ്യാപകദിനാചരണ ഭാഗമായി പ്രദേശത്തെ മുതിര്‍ന്ന അധ്യാപകരെ ആദരിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആര്. ശ്രീകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് ടി.പി. രവീന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി.
വിരമിച്ച അധ്യാപകരായ എം.എന്‍. കമലാക്ഷിയമ്മ, വി.ജി. നാരായണപിള്ള, പി.ജി. ഗോവിന്ദന് നായര്‍, എ.എസ്. പുഷ്പവല്ലിയമ്മ, എം.എസ്. ലക്ഷ്മിയമ്മ, സി.എസ്. പ്രേംകുമാര്‍, സി.ആര്. സുജാത, ജി. രാധ, ഫിലോമിന ലൂക്കോസ് തുടങ്ങിയവരെ പൊന്നാടയണിയിച്ചു. മെന്റലിസം, ഹിപ്നോട്ടിസം ഷോയില്‍ വേള്‍ഡ് റിക്കാർഡ് നേടിയ സജീവ് പള്ളത്തിനെ അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രന്, ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, പഞ്ചായത്തംഗങ്ങളായ അമ്പിളി ശിവദാസ്, ലീന കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി: അധ്യാപക ദിനത്തിൽ പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂൾ അധ്യാപകരെ വാർഡ് മെംബർ സിന്ധു മോഹൻ ആദരിച്ചു. സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകിയാണ് മെംബർ അധ്യാപകർക്ക് ആദരവ് അർപ്പിച്ചത്. ഒരു പൊതുസമൂഹത്തെ വാർത്തെടുക്കുന്നതിൽ സ്കൂളിലെ അധ്യാപകർ വഹിക്കുന്ന പങ്ക് വലുതാണെന്ന് മെംബർ അധ്യാപക ദിന സന്ദേശത്തിൽ പറഞ്ഞു. ഹെഡ്മാസ്റ്റർ ഷിനോജ് ജോസഫ് സമ്മാനങ്ങൾ ഏറ്റുവാങ്ങി.