അരുവിത്തുറ കോളജിൽ റിപ്രോഗ്രാഫിക് സെന്റർ
1451746
Sunday, September 8, 2024 11:50 PM IST
അരുവിത്തുറ: സെന്റ് ജോർജ് കോളജിന് റിപ്രോഗ്രാഫിക് സെന്റർ സമ്മാനിച്ച് ജോസ് കെ. മാണി എംപി. പ്രദേശിക ആസ്തി വികസന ഫണ്ടിൽനിന്ന് അഞ്ചു ലക്ഷം രൂപ ലഭ്യമാക്കിയാണ് റിപ്രോഗ്രാഫിക് സെന്റർ യഥാർഥ്യമാക്കിയത്.
കോളജിന്റെ പുതിയ ലൈബ്രറി ബ്ലോക്കിലാണ് സെന്റർ പ്രവർത്തിക്കുന്നത്. വ്യാഴാഴ്ച നടന്ന വജ്ര ജൂബിലി സമ്മേളനത്തിൽ ജോസ് കെ. മാണി എംപി റിപ്രോഗ്രാഫിക് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ആന്റോ ആന്റണി എംപി, കോളജ് മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, പി.സി. ജോർജ്, നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ, കോളജ് പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, മുൻ പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, അലുംമ്നി അസോസിയേഷൻ പ്രസിഡന്റ് ടി.ടി. മൈക്കിൾ, ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ പങ്കെടുത്തു.