ആം ആദ്മി പാർട്ടി പ്രകടനം നടത്തി
1451852
Monday, September 9, 2024 5:34 AM IST
ഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍ കോളജ് വികസനസമിതി ഏര്‍പ്പെടുത്തിയ ഐസിയു, വെന്റിലേറ്റര്‍ ചാര്‍ജുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജിനു മുന്നിലേക്ക് പ്രകടനവും പ്രതിഷേധ ധര്‍ണയും നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് കുര്യന് പ്ലാംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ കണ്‍വീനര്‍ ഉബൈദത്ത്, ജില്ലാ ട്രഷറര്‍ കെ.സി. സണ്ണി, സജി ഇരുപ്പുമല, ചാക്കോ പയ്യനാടന്‍, ഫാത്തിമ, ജോയി ചാക്കോ മുട്ടത്തുപറമ്പില്, പി.ജെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.