എഐടിയുസി ധര്‍ണ നടത്തി
1451841
Monday, September 9, 2024 5:34 AM IST
കടുത്തുരുത്തി: കേരളത്തിലെ കൃഷി വകുപ്പിനു കീഴിലുള്ള ഫാമുകളിലെ കൃഷിസ്ഥലങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരേ എഐടിയുസിയുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധ സമരത്തോടനുബന്ധിച്ചു കുറവിലങ്ങാട് ജില്ലാ കൃഷിത്തോട്ടത്തിനുമുന്നില് ധര്‍ണ നടത്തി. അഗ്രികള്‍ച്ചര്‍ ഫാം വര്‍ക്കേഴ്സ് ഫെഡറേഷന് ജില്ലാ പ്രസിഡന്റ് പി.ജി. ത്രിഗുണസെന് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. തങ്കപ്പന്, എ.എന്‍. ബാലകൃഷ്ണന്, അരുണ്‍ കെ. ശിവന്, ആന്‍സി സെബാസ്റ്റ്യന്‍, ബീന ജോസഫ്, അജിത സത്യന്, ലൈസമ്മ പത്തുപറ, വി.പി. സുധാകരന്, പി.എസ്. ദിവ്യമോള് എന്നിവര്‍ പ്രസംഗിച്ചു.