ചങ്ങനാശേരി: പെരുന്ന വില്ലേജ് ഓഫീസില്‍ നാളുകളായി വില്ലേജ് ഓഫീസര്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടില്‍ പ്രതിഷേധിച്ച് വില്ലേജ് ഓഫീസ് കവാടത്തില്‍ കോണ്‍ഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി.
ഡിസിസി ജനറല്‍ സെക്രട്ടറി പി.എച്ച്. നാസര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിയാദ് അബ്ദുള്‍ റഹ്മാന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.എ. ജോസഫ്, മുന്‍ നഗരസഭാ ചെയര്മാന് അനില്‍കുമാര്‍, പി.എച്ച്. അഷ്റഫ്, ഗോപാലകൃഷ്ണപണിക്കര്‍, ചന്ദ്രസേനന്, ടി.കെ അന്‍സര്‍, ടോമിച്ചന് പുളിമൂട്ടില്‍, റഫീഖ്, ഷാജി, അഹമ്മദ് റാഫി, അബ്ദുള്‍ സലാം, അബ്ദുള്‍ സമദ്, സിബിച്ചന് ഫാത്തിമാപുരം, അല്‍ത്താഫ് റഫീഖ്, ഷെല്‍വി ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.