ചെത്തിപ്പുഴ ആശുപത്രിയിൽ നവീകരിച്ച ഡിപ്പാര്‍ട്ട്മെന്റുകൾ ഉദ്ഘാടനം ചെയ്തു
1451857
Monday, September 9, 2024 5:34 AM IST
ചങ്ങനാശേരി: ആരോഗ്യരംഗത്തെ മികവുയര്‍ത്തി ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ച കാര്‍ഡിയോളജി, ന്യൂറോളജി, ന്യൂറോ സര്‍ജറി, ഓര്‍ത്തോപീഡിക്സ്, പ്ലാസ്റ്റിക് സര്‍ജറി, വേരിക്കോസ് വെയ്ന്‍ ഡിപ്പാര്‍ട്ട്മെന്റുകളുടെ ഉദ്ഘാടനവും സംയുക്ത ലോഗോ പ്രകാശനവും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള നിര്‍വഹിച്ചു.
പൗരോഹിത്യത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരിയെയും ചെത്തിപ്പുഴ ആശുപത്രിയില്‍ 45 വര്‍ഷമായി സ്തുത്യര്‍ഹസേവനം ചെയ്തുവരുന്ന മെഡിക്കല്‍ അഡ്മിനിസ്ട്രേറ്ററും സെന്റ് തോമസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഓണ്‍ വീനസ് ഡിസീസ് മെഡിക്കല്‍ ഡയറക്ടറുമായ ഡോ.എന്‍. രാധാകൃഷ്ണനെയും ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള പൊന്നാടയണിയിച്ച് ആദരിച്ചു. എല്ലാത്തരം ശസ്ത്രക്രിയകള്‍ക്കും 24 മണിക്കൂറും സുസജ്ജമായ എട്ട് ലാമിനാര്‍ ഫ്ളോ ഓപ്പറേഷന് തിയറ്ററുകളും അത്യാധുനിക ഉപകരണങ്ങളും ആശുപത്രിയില്‍ പൂര്‍ണസജ്ജമാണെന്ന് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു.
അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. ജോഷി മുപ്പതില്‍ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. ജോസ് പുത്തന്‍ചിറ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. തോമസ് സക്കറിയ, ഡോ. ജോജി ബോബന്, ഡോ. സാജന് എം.ജി., ഡോ. സ്വരൂപ് കെ. രാജ്, ഡോ. മാത്യു പുതിയിടം, ഡോ. റോജി ബോബന്, ഡോ. എസ്. പരിമളാദേവി, ഡോ. കുക്കൂ ജോണ്‍, സിസ്റ്റർ മെറീന എസ്ഡി, ബാബു ടൈറ്റസ്, ഡോ. ജിജി ജേക്കബ്, പോള്‍ മാത്യു, ജോസഫ് കെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.