റബര്‍ ഉത്പാദനം മുന്‍വര്‍ഷത്തേക്കാള്‍ കുറവ്
1451758
Sunday, September 8, 2024 11:50 PM IST
കോട്ടയം: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയേക്കാള്‍ കേരളത്തില്‍ റബര്‍ ഉത്പാദനത്തില്‍ 15 ശതാമാനത്തോളം കുറവ്. ഏപ്രില്‍ മുതല്‍ മേയ് വരെയുണ്ടായ കടുത്ത വേനലും ജൂണ്‍ മുതല്‍ തുടരുന്ന കാലവര്‍ഷവുമാണ് ഉത്പാദനത്തില്‍ ഇടിവുണ്ടാക്കിയത്. തുലാവര്‍ഷം നവംബര്‍ വരെ മുന്നോട്ടുപോകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
വേനല്‍മാസങ്ങളില്‍ കേരളത്തില്‍ നാല്പതിനായിരം ടണ്ണായിരുന്നു ആകെ റബര്‍ ഉത്പാദനം. ജൂണ്‍ മുതല്‍ മാസ ഉത്പാദനം പതിനയ്യായിരം ടണ്ണില്‍ താഴെയാണ്. റബര്‍ വില ഇക്കൊല്ലം ഉയരാന്‍ പ്രധാന കാരണവും ഉത്പാദനത്തിലുണ്ടായ ഇടിവാണ്. ഇക്കൊല്ലം വാര്‍ഷിക ഉത്പാദനം ആറു ലക്ഷം ടണ്ണില്‍ താഴെയായിരിക്കുമെന്നാണ് സൂചന.
ഇക്കൊല്ലം 12 ലക്ഷം ടണ്‍ റബറിന്റെ ഡിമാൻഡുണ്ടാകുമെന്നതിനാല്‍ വില താഴാനുള്ള സാധ്യതയില്ല. വിദേശ ഇറക്കുമതി വന്നാലും ആഭ്യന്തര വില 200 രൂപയില്‍ ഉയര്‍ന്നു നില്ക്കും. ബ്ലോക്ക് റബറും കോമ്പൗണ്ട് റബറും മാസം അര ലക്ഷം ടണ്‍വീതം ഇറക്കുമതി ചെയ്യാനാണ് വ്യവസായികളുടെ നീക്കം. വിദേശത്ത് റബര്‍ വില ഉയരുന്ന സാഹചര്യത്തില്‍ ഇറക്കുമതിയുടെ തോത് കുറഞ്ഞേക്കും.