കര്ഷകതാല്പര്യം സംരക്ഷിക്കണം: എകെസിസി
1451754
Sunday, September 8, 2024 11:50 PM IST
പ്രവിത്താനം : കേന്ദ്ര ഗവണ്മെന്റിന്റെ പുതിയ ഇഎസ്എ വിജ്ഞാപനത്തിലുള്ള ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂര്‍ണമായി ഒഴിവാക്കി കര്‍ഷിക താല്പര്യം സംരക്ഷിക്കണമെന്ന് എകെസിസി പ്രവിത്താനം മേഖല സമ്മേളനം ആവശ്യപ്പെട്ടു.
ഫാ. ജോര്‍ജ് വേളൂപ്പറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. ജോര്‍ജ് പോളച്ചിറകുന്നുംപുറം, ജോയി കളപ്പുരക്കല്‍, ജോയി ചന്ദ്രന്‍കുന്നേല്‍, പ്രമോദ് കാനാട്ട്, മാത്യു തറപ്പേല്‍, ജോസ് ഐമനത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ മേഖല ഭാരവാഹികളായി ജോയി ചന്ദ്രന്‍കുന്നേല്‍ - പ്രസിഡന്റ്, റോബിന് അവുസേപ്പറമ്പില് വൈസ് പ്രസിഡന്റ്, പ്രഫ. പ്രമോദ് കാനാട്ട് - ജനറല്‍ സെക്രട്ടറി, ജിമ്മി കാനാട്ട് - ട്രഷറര്‍, മാത്യു തറപ്പേല്‍, ജോയി മേനാച്ചേരില്‍, സോണി തെക്കേല്‍ , ജോസഫ് കണ്ടത്തിപ്പറമ്പില്‍, സണ്ണി കൊച്ചുപറമ്പിൽ - എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.