ഓണച്ചന്തയ്ക്ക് തുടക്കമായി
1451702
Sunday, September 8, 2024 7:11 AM IST
വൈക്കം: കൊതവറ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത ആരംഭിച്ചു. വില വർധനവിന്റെ സാഹചര്യത്തിൽ സാധാരണക്കാർക്ക് അവശ്യസാധനങ്ങൾ കൺസ്യൂമർ ഫെഡറേഷനുമായി സഹകരിച്ച് അരിയടക്കം 20 ഇനം നിത്യോപയോഗ സാധനങ്ങളാണ് വിലക്കുറവിൽ നൽകുന്നത്.
റേഷൻ കാർഡ് നമ്പർ രേഖപ്പെടുത്തി ഒരു ദിവസം 100 പേർക്ക് കൂപ്പൺ നൽകിയാണ് സാധനങ്ങൾ വിതരണം ചെയ്യുന്നത്. കൂപ്പൺ വിതരണം രാവിലെ 8.30ന് ആരംഭിക്കും. വീട്ടമ്മയ്ക്ക് നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് നൽകി ഓണച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.എം. സേവ്യർ ചിറ്ററ നിർവഹിച്ചു.
ബാങ്ക് സെക്രട്ടറി വി.എസ്. അനിൽകുമാർ, ഭരണ സമിതി അംഗങ്ങളായ സി.ടി. ഗംഗാധരൻ നായർ, എം.ജി. ജയൻ, വി.എം. അനിയപ്പൻ, കെ.വി. പ്രകാശൻ, ശ്രീദേവി സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു.