ചെമ്മലമറ്റം-പൂവത്താനി റോഡ് തകർന്നു
1451753
Sunday, September 8, 2024 11:50 PM IST
ചെമ്മലമറ്റം: തിടനാട് പഞ്ചായത്തിലെ ചെമ്മലമറ്റം-പൂവത്താനി (പൂവാങ്കൽ) റോഡ് കാൽനടയാത്ര പോലും ദുഷ്കരമായ രീതിയിൽ തകർന്നു.
2005ൽ പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡാണിത്. റോഡ് തകർന്ന് വൻ കുഴികൾ രൂപപ്പെട്ടതോടെ ഓട്ടോറിക്ഷകൾ പോലും ഓട്ടം വരാത്ത അവസ്ഥയാണ്.
നൂറുകണക്കിന് കുടുംബങ്ങളുടെ എക അശ്രയമായ റോഡ് പുനുരദ്ധരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ഒപ്പിട്ട നിവേദനം പൊതുപ്രവർത്തകരായ സാബു പ്ലാത്തോട്ടം, സുരേഷ് കാലായിൽ, ഇമ്മാനുവൽ പുളിമൂട്ടിൽ, രമേശ് കുമ്മണ്ണൂർ, ജോൺ ബോസ്കോ കാക്കനാട്ട് എന്നിവരുടെ നേതൃത്വത്തിൽ ആന്റോ ആന്റണി എംപിക്കു നൽകി.