കറിക്കാട്ടൂർ: മണിമല സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെന്റ് തോമസ് ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്നു രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ സെൻട്രൽ ലയൺസ് ക്ലബ് ഹാളിൽ നടക്കും.
കറിക്കാട്ടൂർ സെന്റ് ജയിംസ് പള്ളി വികാരി ഫാ. സണ്ണി പൊരിയത്ത് ക്യാന്പ് ഉദ്ഘാടനം ചെയ്യും. സെൻട്രൽ ലയൺസ് ക്ലബ് പ്രസിഡന്റ് സിജോ പുതുപ്പറമ്പിൽ അധ്യക്ഷത വഹിക്കും. സെന്റ് തോമസ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ ഫാ. ജോഷി മുപ്പതിൽചിറ, ലയൺസ് സോൺ ചെയർപേഴ്സൺ വർഗീസ് തുണ്ടിയിൽ, റീജണ്‍ ചെയർപേഴ്സൺ ഡെന്നീസ് ജോണി എന്നിവർ പ്രസംഗിക്കും.ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. നിഖിൽ തോമസ്, ഡോ. ജോയൽ ജെ. ജയിംസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.