കേംബ്രിഡ്ജ് മേയര്‍ ബൈജു തിട്ടാലയ്ക്ക് കോട്ടയത്ത് പൗരസ്വീകരണം
1451678
Sunday, September 8, 2024 6:57 AM IST
കോട്ടയം: യുകെയിലെ കേംബ്രിഡ്ജില്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട കോട്ടയം സ്വദേശി ബൈജു തിട്ടാലയ്ക്ക് കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. നാളെ ഉച്ചകഴിഞ്ഞ് 2.30ന് ബിസിഎം കോളജ് ഓഡിറ്റോറിയത്തില്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള മുഖ്യാതിഥിയായി പങ്കെടുക്കും.
ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തും. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജയിംസ് മുല്ലശേരി, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍,
ബിസിഎം കോളജ് പ്രിന്‍സിപ്പല്‍ ഡോ. സ്റ്റെഫി തോമസ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് തുടങ്ങിയവര്‍ പ്രസംഗിക്കും. കേംബ്രിഡ്ജ് മേയര്‍ ബൈജു തിട്ടാല മറുപടി പ്രസംഗം നടത്തും.