കടപ്ലാമറ്റം: പുണ്യശ്ലോകൻ കുട്ടന്‍തറപ്പേലച്ചന്റെ 67-ാം ചരമവാര്‍ഷികവും ശ്രാദ്ധവും കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയില്‍ നടന്നു. ചിക്കാഗോ രൂപത പ്രഥമ മെത്രാന് മാര്‍ ജേക്കബ് അങ്ങാടിയാത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി. കുട്ടന്തറപ്പേലച്ചന് സീറോ മലബാര്‍ സഭയുടെയും പാലാ രൂപതയുടെയും കടപ്ലാമറ്റം പ്രദേശത്തിന്റെയും മംഗളവാര്ത്തയായിരുന്നുവെന്ന് ബിഷപ് പറഞ്ഞു.
കടപ്ലാമറ്റം പ്രദേശത്തിന്റെ വികസനത്തിനായി അക്ഷീണം പ്രയത്നിക്കുകയും പ്രാദേശിക വികസനത്തിന് വലിയ സംഭാവന നല്‍കുകയും ചെയ്ത വൈദികനാണ്. കുമ്മണ്ണൂര്‍-വെമ്പള്ളി റോഡും കിടങ്ങൂര്‍-മരങ്ങാട്ടുപിള്ളി റോഡും ഇതിന് തെളിവാണ്. കര്‍ത്താവിന്റെ കൃപ ലഭിക്കുവാന്‍ കര്‍ത്താവിനോട് ചേര്‍ന്നുനിന്ന് മാതൃക കാണിച്ചിരുന്ന കുട്ടന്തറപ്പേലച്ചന് ഓരോരുത്തര്‍ക്കും മാതൃകയാകട്ടെയെന്നും മാർ അങ്ങാടിയത്ത് ആശംസിച്ചു. തുടര്‍ന്ന് കബറിടത്തിങ്കല്‍ ഒപ്പീസും ശ്രാദ്ധസദ്യയുടെ വെഞ്ചരിപ്പും നിര്‍വഹിച്ചു.