നഗരസഭയിൽ തീവെട്ടിക്കൊള്ളയെന്ന് കോൺ. പാർലമെന്ററി പാർട്ടി യോഗം
1451860
Monday, September 9, 2024 5:34 AM IST
ചങ്ങനാശേരി: നഗരസഭയില്‍ നടക്കുന്നത് തീവെട്ടിക്കൊള്ളയാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആരോപിച്ചു.
പഴയ കൗണ്‍സില്‍ ഹാള്‍ നവീകരണവും റോഡ് വീതികൂട്ടൽ 150 മീറ്റര്‍ മാത്രമാക്കി ചുരുക്കി സ്വകാര്യവ്യക്തികളെ സഹായിക്കുന്ന നടപടിയും അടക്കമുള്ള വിഷയങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ വിഷയങ്ങൾ നിയമപരമായി നേരിടാന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ യോഗം തീരുമാനിച്ചു.
പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജോമി ജോസഫ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി പി.എച്ച്. നാസര്‍, ബ്ലോക്ക് പ്രസിഡന്റുമാരായ ബാബു കോയിപ്പുറം, കെ.എ. ജോസഫ്, പി.എന്‍. നൗഷാദ്, കെ.എം. നെജിയ, ഷൈനി ഷാജി, ശ്യാം സാംസണ്, റെജി കേളമ്മാട്ട്, ലിസി വര്‍ഗീസ്, ബീന ജിജന്, എന്നിവര്‍ പ്രസംഗിച്ചു.
ഇന്നു നടക്കുന്ന നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍നിന്നു ഷൈനി ഷാജി മത്സരിക്കാനും കോണ്‍ഗ്രസ് പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തില്‍ തീരുമാനമായി.