കരിയർ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു
1451680
Sunday, September 8, 2024 6:57 AM IST
മാന്നാനം: കെഇ കോളജിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജി സ്റ്റാർ കോളജിന്റെ ഭാഗമായി സുവോളജി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കരിയർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.
കോട്ടയം അഗ്രോ ബയോടെക് റിസേർച്ച് സെന്ററിലെ ഇന്റഗ്രേറ്റഡ് ബയോകെമിക്കൽ ലബോറട്ടറി സയന്റിസ്റ്റായ ഡോ. ഹേമന്ദ് അരവിന്ദ് ക്ലാസ് നയിച്ചു.
സുവോളജി വിഭാഗം മേധാവി ഇ.ജി. നിഷ മരിയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. സൗമ്യ ദാസ് സ്വാഗതം പറഞ്ഞു. സുവോളജി, ബോട്ടണി ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.