അനുസ്മരണ സമ്മേളനം നടത്തി
1451850
Monday, September 9, 2024 5:34 AM IST
പാമ്പാടി: വെള്ളൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായുടെ 28-ാമത് അനുസ്മരണ സമ്മേളനം വെള്ളൂര്‍ പള്ളി സഹവികാരി ഫാ. ജോസി ഏബ്രഹാം അട്ടച്ചിറ ഉദ്ഘാടനം ചെയ്തു. പള്ളി ട്രസ്റ്റി ഷൈജു സി. ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജോയി സഖറിയ പറപ്പള്ളില്‍, യൂത്ത് അസോസിയേഷന് സെക്രട്ടറി അഖില്‍ കുര്യന് ഇഞ്ചക്കാട്ട്, സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര് എ.ഇ. ഏബ്രഹാം ആനിവേലില്‍, വനിതാ സമാജം സെക്രട്ടറി ഷൈലമ്മ ചെറിയാന് പറപ്പള്ളില്‍, യൂത്ത് അസോസിയേഷന് വൈസ് പ്രസിഡന്റ് ദിനു കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.