പത്തനംതിട്ട ജില്ലാ പഞ്ചായത്തിന് 17 മണ്ഡലങ്ങള്‍
1451883
Monday, September 9, 2024 6:16 AM IST
പത്തനംതിട്ട: അടുത്തവര്‍ഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡുകളുടെ എണ്ണം നിശ്ചയിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. ഇതനുസരിച്ച് പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ 17 മണ്ഡലങ്ങളുണ്ടാകും. ഇതില്‍ ഒമ്പത് മണ്ഡലങ്ങളും വനിതാ സംവരണമാകും.
പട്ടികജാതി ജനറല്‍ വിഭാഗത്തിന് രണ്ടു മണ്ഡലങ്ങളും പട്ടികജാതി വനിതാ വിഭാഗത്തിന് ഒരു മണ്ഡലവും ഉണ്ടാകും. പുതിയ മണ്ഡലങ്ങളില്‍ പട്ടികജാതി സംവരണ മണ്ഡലങ്ങളില്‍ വര്‍ധനയുണ്ടാകുന്നുണ്ട്. പട്ടികവര്‍ഗ സംവരണ മണ്ഡലമുണ്ടാകില്ല.
നിലവില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ 16 മണ്ഡലങ്ങളാണുള്ളത്. ഇതില്‍ എട്ട് വനിതാ സംവരണമാണ്. ഓരോന്നു വീതം പട്ടികജാതി ജനറല്‍ വിഭാഗത്തിനും വനിതയ്ക്കുമുണ്ട്. നിലവിലെ മണ്ഡലങ്ങളുടെ അതിര്‍ത്തിയില്‍ മാറ്റംവരുത്തിക്കൊണ്ടാകും പുതുതായി ഒരു മണ്ഡലം കൂടി ഉണ്ടാകുക.
ബ്ലോക്ക് പഞ്ചായത്തുകളില്‍ ഓരോ മണ്ഡലം കൂടും
പത്തനംതിട്ട ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ മണ്ഡലങ്ങള്‍ കൂടും. പറക്കോട് ഒഴികെയുള്ള ബ്ലോക്കുകളില്‍ 13 മണ്ഡലങ്ങളായിരുന്നത് ഇനി 14 ആകും. പറക്കോട്ട് ഇനി 16 മണ്ഡലങ്ങളായിരിക്കും ഉണ്ടാകുക.
ബ്ലോക്ക് പഞ്ചായത്തുകള്‍, നിര്‍ദേശിക്കപ്പെട്ട ആകെ മണ്ഡലങ്ങള്‍, വനിതാ സംവരണം, പട്ടികജാതി സംവരണം, പട്ടികജാതി വനിതാ സംവരണം ക്രമത്തില്‍:
മല്ലപ്പള്ളി 14, 7, 2, 1
പുളിക്കീഴ് 14, 7, 2, 1
കോയിപ്രം 14, 7, 2, 1
ഇലന്തൂര്‍ 14, 7, 2, 1
റാന്നി 14, 7, 2, 1
കോന്നി 14, 7, 2, 1
പന്തളം 14, 7, 2, 1
പറക്കോട് 16, 8, 3, 2
ഗ്രാമപഞ്ചായത്തുകളിലും വാര്‍ഡ് വര്‍ധന
ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും കുറഞ്ഞത് ഓരോ വാര്‍ഡുകളുടെ വര്‍ധനയുണ്ട്. മിനിമം 14 വാര്‍ഡുകള്‍ ഓരോ ഗ്രാമപഞ്ചായത്തിനും ഉണ്ടാകും.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍, നിര്‍ദേശിക്കപ്പെട്ട ആകെ വാര്‍ഡുകള്‍, വനിതാ സംവരണം, പട്ടികജാതി സംവരണം, പട്ടികജാതി വനിത സംവരണം ക്രമത്തില്‍:
ആനിക്കാട് 14, 7, 2, 1
കവിയൂര്‍ 14, 7, 2, 1
കൊറ്റനാട് 14, 7, 2, 1
കോട്ടാങ്ങല്‍ 14, 7, 1, 0
കല്ലൂപ്പാറ 14, 7, 2, 1
കുന്നന്താനം 16, 8, 2, 1
മല്ലപ്പള്ളി 15, 8, 1, 0
കടപ്ര 16, 8, 2, 1
കുറ്റൂര്‍ 15, 8, 2, 1
നിരണം 14, 7, 2, 1
നെടുമ്പ്രം 14, 7, 1, 0
പെരിങ്ങര 16, 8, 2, 1
അയിരൂര്‍ 16, 8, 1, 0
ഇരവിപേരൂര്‍ 18, 9, 3, 2
കോയിപ്രം 18, 9, 3, 2
തോട്ടപ്പുഴശേരി 14, 7, 1, 0
എഴുമറ്റൂര്‍ 14, 7, 1, 0
പുറമറ്റം 14, 7, 2, 1
ഓമല്ലൂര്‍ 15, 8, 2, 1
ചെന്നീര്‍ക്കര 15, 8, 3, 2
ഇലന്തൂര്‍ 14, 7, 2, 1
ചെറുകോല്‍ 14, 7, 1, 0
കോഴഞ്ചേരി 14, 7, 1, 0
മല്ലപ്പുഴശേരി 14, 7, 2, 1
നാരങ്ങാനം 14, 7, 1, 0
റാന്നി
പഴവങ്ങാടി 17, 9, 1, 0
റാന്നി 14, 7, 1, 0
അങ്ങാടി 14, 7, 1, 0
പെരുനാട് 16, 8, 2, 1,
1 (പട്ടികവര്‍ഗം)
വടശേരിക്കര 16, 8, 2, 1
ചിറ്റാര്‍ 14, 7, 2, 1,
1 (പട്ടികവര്‍ഗം)
സീതത്തോട് 14, 7, 1, 0
നാറാണംമൂഴി 14, 7, 1, 0
വെച്ചൂച്ചിറ 16, 8, 1, 0
കോന്നി 20, 10, 3, 2
അരൂവാപ്പുലം 15, 8, 2, 1
പ്രമാടം 20, 10, 2, 1
മൈലപ്ര 14, 7, 2, 1
വള്ളിക്കോട് 16, 8, 3, 2
തണ്ണിത്തോട് 14, 7, 1, 0
മലയാലപ്പുഴ 14, 7, 2, 1
പന്തളം
തെക്കേക്കര 15, 8, 3, 2
തുമ്പമണ്‍ 14, 7, 3, 2
ഏനാദിമംഗലം 16, 8, 3, 2
ഏറത്ത് 17, 9, 3, 2
ഏഴംകുളം 21, 11, 3, 2
കടമ്പനാട് 18, 9, 3, 2
കലഞ്ഞൂര്‍ 20, 10, 3, 3
കൊടുമണ്‍ 19, 10, 5, 3
പള്ളിക്കല്‍ 24, 12, 5, 3
ആറന്മുള 19, 10, 5, 3
മെഴുവേലി 14, 7, 3, 2
കുളനട 17, 9, 3, 2