തിരുവാപ്പ് മർത്തശ്മുനി പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വീണ്ടും തർക്കം
1451863
Monday, September 9, 2024 5:34 AM IST
തിരുവാർപ്പ്: തിരുവാർപ്പ് മർത്തശ്മുനി യാക്കോബായ സുറിയാനി പള്ളിയിൽ വീണ്ടും ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം. പ്രാർഥനയ്ക്കെത്തിയ യാക്കോബായ വിശ്വാസികളെ പള്ളിവളപ്പിന്റെ ഗേറ്റ് പൂട്ടി ഓർത്തഡാേക്സ് വിഭാഗം തടഞ്ഞതാണ് തർക്കത്തിനു കാരണം.
ഒന്നരമാസം മുമ്പും ഇതേ വിഷയം തിരുവാർപ്പ് പള്ളിയിൽ നടന്നിരുന്നു. അന്നു പാേലീസ് ഇടപെട്ട് യാക്കോബായ വിശ്വാസികൾക്കു തങ്ങളുടെ പൂർവികരെ അടക്കം ചെയ്ത കബറിടത്തിൽ പ്രാർഥനയ്ക്ക് അവസരം നൽകിയിരുന്നു. ഇന്നലെയും യാക്കോബായ വിശ്വാസികൾ പള്ളിക്കു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കുമരകം പാേലീസ് സ്ഥലത്തെത്തി. യാക്കോബായ വിശ്വാസികൾക്ക് പ്രാർഥിക്കാൻ അവസരം ലഭിച്ചതോടെയാണ് പ്രശ്നത്തിനു പരിഹാരമായത്.