ചെസ് ചാമ്പ്യന്‍ഷിപ്പ്
1451843
Monday, September 9, 2024 5:34 AM IST
കടുത്തുരുത്തി: എട്ടാമത് കേരള സ്റ്റേറ്റ് സ്കൂള്‍ ടീം ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂള്‍ കാറ്റഗറി രണ്ട് വിഭാഗത്തില്‍ റണ്ണറപ്പായി. ജുവാന്‍ ഡൊമിനിക്, റയാന് ഡൊമിനിക്, നിവേദ് എന്നിവരടങ്ങുന്ന ടീമാണ് മത്സരത്തില്‍ പങ്കെടുത്തത്. ഏഴ് റൗണ്ടുകളിലായാണ് മത്സരം നടന്നത്.
വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് 91 സ്കൂളുകള്‍ പങ്കെടുത്തു. വിജയികളെ സ്കൂള്‍ മാനേജര്‍ ഫാ. ബിനോ ചേരിയില്‍, പ്രിന്‍സിപ്പല്‍ ഫാ. അജീഷ് കുഞ്ചിറക്കാട്ട് എന്നിവര്‍ അഭിനന്ദിച്ചു.