തലയോലപ്പറമ്പ്: സി.കെ. ആശ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നു 30 ലക്ഷം രൂപ വിനിയോഗിച്ച് ടാറിംഗും കോണ്‍ക്രീറ്റും നടത്തി നവീകരിച്ച ചെമ്പ് പഞ്ചായത്ത് നാലാം വാര്‍ഡിലെ ബ്രഹ്മമംഗലം രാജന്‍കവല - ചേനശേരി റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ റോഡിന്റെ ഉദ്ഘാടനം സി.കെ. ആശ എംഎല്‍എ നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ രമണി മോഹന്‍ദാസ്, കെ. വിജയന്, കെ.സി. നയനകുമാര്‍, പി.സി. ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.