കാർഷിക പ്രതിസന്ധിക്കു കാരണം വിപണിയിലെ അസ്ഥിരതയും ചൂഷണവും: ജോർജ് മുല്ലക്കര
1451851
Monday, September 9, 2024 5:34 AM IST
കാണക്കാരി: കേരളം നേരിടുന്ന ഗുരുതരമായ കാർഷിക പ്രതിസന്ധി വിപണിയിലെ അസ്ഥിരതയും ചൂഷണവും മൂലമെന്ന് ദേശീയ കർഷക ഫെഡറേഷൻ പ്രസിഡന്റ് ജോർജ് മുല്ലക്കര. ഡികെഎഫ് അഗ്രി പ്രോഡക്ട്സ് ആൻഡ് സർവീസസ് ലിമിറ്റഡ് കർഷക കമ്പനിയുടെ ഓഹരിയുടമകളുടെ സമ്മേളനം കാണക്കാരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രത്നഗിരി പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഫ്രാൻസിസ് ജോർജ് അധ്യക്ഷത വഹിച്ചു.
കാണക്കാരി ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റ് പി.യു. മാത്യു, കൊച്ചുറാണി സെബാസ്റ്റ്യൻ, ജോർജ് ഗർവാസിസ്, പ്രഫ. വി.എം. ജോർജ്, സജി പി. ഏബ്രഹാം, രാജു തെക്കേക്കാലാ, മാത്തുക്കുട്ടി ജോസഫ്, ജീവൻ ജോർജ് എന്നിവർ പ്രസംഗിച്ചു.