നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് ഇന്ന്
1451859
Monday, September 9, 2024 5:34 AM IST
ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11ന് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടക്കും.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎം അംഗം കൃഷ്ണകുമാരി രാജശേഖരനെ മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അംഗം ഷൈനി ഷാജിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും തീരുമാനിച്ചു.
ചെയര്‍പേഴ്സണായിരുന്ന ബീനാ ജോബി ഇടതുമുന്നണി യിലെ ധാരണപ്രകാരം രാജിവച്ച ഒഴിവിലാണ് ഇന്നത്തെ തെരഞ്ഞെടുപ്പ്. നിലവില്‍ യുഡിഎഫിന് 15, എല്‍ഡിഎഫിന് 19, ബിജെപിക്ക് മൂന്ന് എന്ന ക്രമത്തിലാണ് അംഗങ്ങളുള്ളത്. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫിലെ കൃഷ്ണകുമാരി രാജശേഖരന് ചെയര്പേഴ്സണാകാനാണ് സാധ്യത.